Home> Kerala
Advertisement

നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്.

നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്.

അന്വേഷണം അവസാനഘട്ടത്തിലാണെന്നും തനിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപ് ഉന്നയിക്കുന്നത്.

എന്നാല്‍ ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇന്ന് രാവിലെ 10.30യോട് കൂടി ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും. 

നടിയെ ആക്രമിച്ചകേസില്‍ പല സെറ്റില്‍മെന്റുകളും നടക്കുന്നുണ്ടെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേസിലെ ഏഴാംപ്രതിയായ ദിലീപ് ജാമ്യത്തിലിറങ്ങിയാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാനും സാദ്ധ്യതയുണ്ട്.

Read More