Home> Kerala
Advertisement

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കി

പ്രതി പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസിലെ എട്ടാം പ്രതിയായ ദിലീപ് ഹര്‍ജി നല്‍കിയത്.

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കി. 

പ്രതി പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസിലെ എട്ടാം പ്രതിയായ ദിലീപ് ഹര്‍ജി നല്‍കിയത്. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഹര്‍ജിയിലെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ വിചാരണ നടപടികളുടെ ഭാഗമായാണ് പ്രതിയായ ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 

വിചാരണയുടെ പ്രാരംഭ നടപടികളാണ് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത്. ആ സമയത്തു തന്നെയാണ് ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 

നിലവിലുള്ള കുറ്റങ്ങള്‍ തനിക്കെതിരേ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ്‌ ദിലീപ് ഇപ്പോള്‍ വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ വനിത ജഡ്ജിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

നേരത്തെ കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ദിലീപ് കോടതിയിലെത്തി അഭിഭാഷകനൊപ്പം പരിശോധിച്ചിരുന്നു. അതിനുശേഷമാണ് വിടുതല്‍ ഹര്‍ജി ദിലീപ് സമര്‍പ്പിച്ചത്. 

കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ്‌ കേസ് പരിഗണിക്കുന്നത്.

പ്രോസിക്യൂഷന്‍ വാദം നേരത്തെ തന്നെ പൂര്‍ത്തിയായതാണ്.  വിടുതല്‍ ഹര്‍ജി കോടതി തള്ളിയാല്‍ ദിലീപിന് തുടര്‍ വിചാരണ നടപടി നേരിടേണ്ടി വരും.

Read More