Home> Kerala
Advertisement

ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം

കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ നടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നതായി ജയില്‍ രേഖകള്‍. വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ നടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നതായി ജയില്‍ രേഖകള്‍. വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

നടന്‍ സിദ്ദിഖ് അപേക്ഷ പോലും നല്‍കാതെയാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുവതിച്ചത്. മാത്രമല്ല ദിലീപിന് ഓണക്കോടിയുമായി നടന്‍ ജയറാം എത്തിയതിലും ചട്ടലംഘനമുണ്ട്. അനുമതി തേടാതെയാണ് ജയറാം ഓണക്കോടി നല്‍കിയത്. അതുപോലെതന്നെ നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയത് ചട്ടം ലംഘിച്ചുതന്നെയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അവര്‍ വന്നതെന്ന് സന്ദര്‍ശക രേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അവധി ദിവസങ്ങളില്‍ പോലും ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചിരുന്നു. ഒരു ദിവസം മാത്രം 13 സന്ദര്‍ശകരെ വരെ അനുവദിച്ചിട്ടുണ്ടെന്നും രേഖകളില്‍ വ്യക്തമാക്കുന്നു. ജയില്‍ ഡി.ജി.പിയുടെ ശുപാര്‍ശപ്രകാരം ജയില്‍ സൂപ്രണ്ടിന്‍റെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇവര്‍ക്കെല്ലാം സന്ദര്‍ശന അനുമതി നല്‍കിയത്. ദിലീപ് റിമാന്‍ഡില്‍ ആയതു മുതല്‍ നിരവധി സിനിമാ പ്രവര്‍ത്തകര്‍ ജയിലില്‍ സന്ദര്‍ശകരായി എത്തിയിരുന്നു. രേഖകളനുസരിച്ച് ഓണനാളുകളില്‍ ആലുവ സബ് ജയിലിലേക്ക് സിനിമ പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നുവെന്ന് തന്നെ പറയാം.

Read More