Home> Kerala
Advertisement

Joju George Car| ഗുണ്ടയെ പോലെ പെരുമാറിയെന്ന് സുധാകരൻ, ജോജു മദ്യപിച്ചിട്ടില്ലെന്ന് റിപ്പോർട്ട്

ജോജുവിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ വലിയ സമരം നേരിടേണ്ടി വരുമെന്നാണ് സുധാകരൻ മുന്നറിയിപ്പ് നൽകി

Joju George Car| ഗുണ്ടയെ പോലെ പെരുമാറിയെന്ന് സുധാകരൻ, ജോജു മദ്യപിച്ചിട്ടില്ലെന്ന് റിപ്പോർട്ട്

കൊച്ചി: കൊച്ചിയിലെ കോൺഗ്രസ്സ് സമരത്തിനടയിലുണ്ടായ പ്രശ്നങ്ങളിൽ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ. ജോജു ജോർജ്  മുണ്ടും മടക്കി കുത്തി ഗുണ്ടയെ പോലെ പെരുമാറിയെന്ന്ാണ് ജോജുവിനെതിരെ കെ.സുധാകരൻ പറയുന്നത്.

ജോജുവിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ വലിയ സമരം നേരിടേണ്ടി വരുമെന്നാണ് സുധാകരൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വാർത്താ സമ്മേളനത്തിലാണ് കെ.പി.സി.സി പ്രസിഡൻറ് നിലപാട് വ്യക്തമാക്കിയത്. സമരക്കാർക്കെതിരെ ചീറി പാഞ്ഞത് കൊണ്ടാണ് വാഹനം തല്ലിതകർത്തതെന്നും സുധാകരൻ പറഞ്ഞു.

ALSO READ : Joju George | ഞാൻ ഇവിടെ കിടന്ന് ചത്തുപോയാൽ എന്തുചെയ്യുമെന്ന് ജോജു ജോർജ്; നടന്റെ വാഹനത്തിന്റെ ചില്ല് സമരക്കാർ അടിച്ച് തകർത്തു

അതേസമയം ജോജു മദ്യപിച്ചിരുന്നതായാണ് കോൺഗ്രസ്സ് പ്രവർത്തകർ ആരോപിക്കുന്നത്. എന്നാൽ പോലീസ് നടത്തിയ പരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.ഇന്ധന വില വർധനക്കെതിരെ കോൺഗ്രസ്സ് നടത്തിയ സമരത്തിലാണ് ജോജു ജോർജ്ജ് പ്രതിഷേധിച്ചത്. ഇതിൽ പ്രകോപിതരായ പ്രവർത്തകർ ജോജുവിൻറെ വാഹനത്തിൻറെ  ചില്ല് അടിച്ചു പൊട്ടിച്ചത്.

ALSO READ: Joju George New Car| ചില്ല് പൊട്ടിച്ചത് ഒരു കോടി വിലയുള്ള വണ്ടി, ജോജു ഇന്ത്യ ചുറ്റിയ വണ്ടി ലാൻറ് റോവർ ഡിഫൻഡർ

വനിതാ പ്രവർത്തകരെ കയ്യേറ്റം ചെയ്തു എന്നും ജോജുവിനെതിരെ പരാതിയുണ്ട്. ഇത് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു, അതേസമയം വഴി തടയൽ സമരത്തിന് എതിരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More