Home> Kerala
Advertisement

കെഎസ്ഇബി ചെയർമാൻ-സംഘടനാ പോര്; എം.ജി സുരേഷ് കുമാറിനും ജാസ്മിൻ ബാനുവിനും സ്ഥലംമാറ്റം.

സസ്പെൻഷൻ പിൻവലിച്ച് കൊണ്ടാണ് സ്ഥലമാറ്റ ഉത്തരവ് ചെയർമാൻ പുറത്തിറക്കിയിരിക്കുന്നത്

കെഎസ്ഇബി ചെയർമാൻ-സംഘടനാ പോര്; എം.ജി സുരേഷ് കുമാറിനും  ജാസ്മിൻ ബാനുവിനും സ്ഥലംമാറ്റം.

തിരുവനന്തപുരം: കെ.എസ് .ഇ.ബി ചെയർമാനും ഇടത് സംഘടനകളും തമ്മിലുള്ള പോരിൽ ശക്തമായ നടപടി സ്വീകരിച്ചിരിക്കുകയാണ് മാനേജ്മെന്റ്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻഡന്റ് എം.ജി.സുരേഷിനെ തിരുവനന്തപുരത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക് സ്ഥലംമാറ്റി.സസ്പെൻഷൻ പിൻവലിച്ച് കൊണ്ടാണ് സ്ഥലമാറ്റ ഉത്തരവ് ചെയർമാൻ പുറത്തിറക്കിയിരിക്കുന്നത്. സംഘടനയുടെ സംസ്ഥാന നേതാവായ  ജാസ്മിൻ ബാനുവിനെയും സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെ സ്ഥലം മാറ്റി.

പത്തനം തിട്ടയിലെ സീതത്തേടേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വൈദ്യുതി ബോർഡിലെ പ്രശ്നങ്ങൾ ചെയർമാൻ തന്നെ പരിഹരിക്കണമെന്നായിരുന്നു വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ നിലപാട്. എന്നാൽ സംഘടനാ നേതാക്കളുമായി ചർച്ച നടത്തുന്നതിനായി ഫിനാൻസ് ഡയറക്ടറെ ചെയർമാൻ ചുമതലപ്പെടുത്തുകയായിരുന്നു. ഫിനാൻസ് ഡയറക്ടറും സംഘടനാ നേതാക്കളും തമ്മിൽ നടന്ന ചർച്ചക്ക് പിന്നാലെയാണ് സ്ഥലമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്.

കെഎസ് ഇബി ഓഫീസേഴസ് അസേോസിയേഷൻ സംസ്ഥാന ഭാരവാഹി കൂടിയായ ജാസ്മിൻ ബാനുവിനെ സസ്പെന്റ്  ചെയ്തതോടെയാണ് ഇടത് സംഘടനകളും ചെയർമാനും തമ്മിലുള്ള പോര് രൂക്ഷമായത്.അനധികൃതമായി അവധി എടുത്തത്തിന്റെ പേരിലായിരുന്നു സസ്പെൻഷൻ. ഇതിൽ പ്രതിഷേധിച്ച് സമരം നടത്തിയതിന്റെ പേരിൽ  ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്  എം.ജി സുരേഷിനെയും സംസ്ഥാന നേതാവായ ഹരികുമാറിനെയും പിന്നാലെ സസ്പെന്റ് ചെയ്തു.

സസ്പെഷൻ കാലയളവിലും ജാസ്മിൻ ബാനു കെ.എസ് ഇബിക്ക് എതിരെയും ചെയർമാന് എതിരെയും ശക്തമായ നിപാട് സ്വീകരിച്ച് വൈദ്യുതി ബോർഡ് ആസ്ഥാനത്തിന് മുന്നിലെ സമരത്തിലടക്കം പങ്കെടുത്തിരുന്നു. സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചതിന്റെ  പേരിലാണ് സുരേഷ് കുമാറിനെയും ഹരികുമാറിനെയും സ്ഥലം മാറ്റിയിരിക്കുന്നത്. അതേ സമയം  നടപടി അംഗീകരിക്കില്ലെന്നാണ് കെ.എസ് ഇബി ഓഫീസേഴ്സ് അസ്സോസിയേഷന്റെ നിലപാട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More