Home> Kerala
Advertisement

Sanju Techy car: 'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ?'; കാറിൽ പൂൾ ഒരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി

RTO action against YouTuber Sanju Techy: പൂൾ ഒരുക്കിയ വാഹനം പി‌ടിച്ചെടുത്തതിന് പുറമെ സഞ്ജു ടെക്കിയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു.

Sanju Techy car: 'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ?'; കാറിൽ പൂൾ ഒരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി

ആലപ്പുഴ: യൂട്യൂബർ സ‍ഞ്ജു ടെക്കിക്കെതിരെ നടപടി. അടുത്തിടെ പുറത്തിറങ്ങിയ ആവേശം എന്ന സിനിമയിലെ 'അമ്പാൻ സ്റ്റൈലി'ൽ വാഹനത്തിനുള്ളിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയതിനാണ് നടപടി എടുത്തിരിക്കുന്നത്. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് സ‍‍‍ഞ്ജു ടെക്കിക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

സ്വിമ്മിം​ഗ് പൂൾ സജ്ജീകരിച്ച സഫാരി വാഹനവുമായി നിരത്തിലിറങ്ങിയതിന് പിന്നാലെ സഞ്ജു ടെക്കിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. വാഹനം പി‌ടിച്ചെടുത്തതിന് പുറമെ കാർ ഉടമ സഞ്ജു ടെക്കിയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. സഞ്ജു ടെക്കിയും മൂന്ന് സുഹൃത്തുക്കളുമാണ് കാറിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കി യാത്ര ചെയ്തത്. നാല് പേരോടും അമ്പലപ്പുഴ എൻഫോഴ്സ്മെൻ്റ് ആർടിഒയ്ക്ക് മുമ്പാകെ ഹാജരാകാനും അധികൃത‍ർ നി‍ർദേശം നൽകി.

ALSO READ: തെക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിലെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

രണ്ടാഴ്ച മുമ്പാണ് അമ്പലപ്പുഴയിൽ ദേശീയപാതയോട് ചേർന്നുള്ള റോഡിലൂടെയാണ് സഞ്ജു ടെക്കിയും മൂന്ന് സുഹൃത്തുക്കളും കാറിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കി യാത്ര ചെയ്തത്. പ്ലാസ്റ്റിക് പടുത ഉപയോഗിച്ചാണ് വാഹനത്തിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ സജ്ജീകരിച്ചത്. കാറിൻ്റെ നടുവിലത്തെ സീറ്റ് വശത്തേക്ക് നീക്കിയ ശേഷം കസേര ഉപയോഗിച്ചായിരുന്നു സ്വിമ്മിം​ഗ് പൂൾ നിർമ്മിച്ചത്. ഇതിനു ശേഷം ഇതിൽ വെള്ളം നിറച്ച് റോഡിലൂടെ യാത്ര ചെയ്യുകയായിരുന്നു. 

വാഹനത്തിൽ കുളിച്ചു, കാറിൽ സ്വിമ്മിംഗ് പൂളുമായി സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു, വെള്ളം പൊതു നിരത്തിലേയ്ക്ക് ഒഴുക്കി വിട്ടു തു‌ടങ്ങിയ കാര്യങ്ങളാണ് ആർടിഒ പറയുന്നത്. എന്നാൽ, വരുമാന മാർഗത്തിനാണ് താൻ ഇങ്ങനെ ചെയ്തതെന്നാണ് സഞ്ജു ടെക്കി പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്
Read More