Home> Kerala
Advertisement

ആധാര്‍ വിവര ചോര്‍ച്ച: കേന്ദ്രത്തെ വിമര്‍ശിച്ച് പിണറായി

നിരുത്തരവാദപരമായും ആലോചനരഹിതമായുമാണ് ആധാർ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കേന്ദ്രസർക്കാർ ഉടൻ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആധാര്‍ വിവര ചോര്‍ച്ച: കേന്ദ്രത്തെ വിമര്‍ശിച്ച് പിണറായി

തിരുവനന്തപുരം: നിരുത്തരവാദപരമായും ആലോചനരഹിതമായുമാണ് ആധാർ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കേന്ദ്രസർക്കാർ  ഉടൻ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നിരാലംബരായ ജനങ്ങളെ സർക്കാർ ആനുകൂല്യങ്ങളിൽ നിന്ന് അകറ്റുന്നതിനോടൊപ്പം രാജ്യസുരക്ഷക്ക് തന്നെ ആധാര്‍ വിവര ചോര്‍ച്ച ഭീഷണി ഉയര്‍ത്തുന്നുവെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. 

സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഇരുപത്തിയൊന്നില്‍ ഉൾച്ചേർന്നതാണെന്നു കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പ്രസ്താവിച്ചിട്ടുള്ളതാണ്. ആധാർ വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നതു വരെയെങ്കിലും വ്യക്തികളുടെ ആധാർ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ആധാര്‍ അതോറിറ്റി ബാധ്യസ്ഥമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. 

Read More