Home> Kerala
Advertisement

എ.എം.എം.എ-ഡബ്ല്യൂസിസി ചര്‍ച്ച ഈ മാസം 19ന് ചേരുമെന്ന് സൂചന

എ.എം.എം.എയുടെ എക്സിക്യൂട്ടീവ് യോഗം ജൂലൈ 19ന് ചേരും. അന്നുതന്നെ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി അംഗങ്ങളുമായും ചര്‍ച്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്‌.

എ.എം.എം.എ-ഡബ്ല്യൂസിസി ചര്‍ച്ച ഈ മാസം 19ന് ചേരുമെന്ന് സൂചന

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരികെയെടുത്ത വിഷയത്തില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളുമായി എ.എം.എം.എ ഭാരവാഹികളുടെ ചര്‍ച്ച ഈ മാസം 19ന് ചേര്‍ന്നേക്കുമെന്ന് സൂചന. 

എ.എം.എം.എയുടെ എക്സിക്യൂട്ടീവ് യോഗം ജൂലൈ 19ന് ചേരും. അന്നുതന്നെ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി അംഗങ്ങളുമായും ചര്‍ച്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്‌.

ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഡബ്ല്യൂസിസി കത്ത് നല്‍കും. എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന്‍ തിരിച്ചെത്തിയശേഷം അജണ്ട തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എ.എം.എം.എയ്ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് രാജിവെച്ചവര്‍ക്ക് പിന്തുണയുമായി കൂടുതല്‍ നടിമാര്‍ രംഗത്തെത്തിയിരുന്നു.

Read More