Home> Kerala
Advertisement

കോന്നിയില്‍ മൂന്നു മുന്നണികളും വിജയ പ്രതീക്ഷയില്‍!!

നിയമസഭ ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്‍റെ എതാനും മണിക്കൂറുകള്‍.

കോന്നിയില്‍ മൂന്നു മുന്നണികളും വിജയ പ്രതീക്ഷയില്‍!!

കോന്നി: നിയമസഭ ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്‍റെ എതാനും മണിക്കൂറുകള്‍. 

വിജയ പ്രതീക്ഷയില്‍ കൂട്ടലും കിഴിക്കലും നടത്തുകയാണ് മൂന്നു മുന്നണികളും. 5 മണ്ഡലങ്ങളിലും വിജയം തങ്ങള്‍ക്കാണെന്ന അവകാശവാദമാണ് മൂന്നു മുന്നണികളും ഉന്നയിക്കുന്നത്. 

എന്നാല്‍ ഈ അവകാശവാദം കോന്നി മണ്ഡലത്തിന്‍റെ കാര്യത്തില്‍ എതാണ്ട് ശരിയാണ് എന്ന് പറയേണ്ടിവരും. കാരണം ഈ മണ്ഡലത്തില്‍ മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. 

അടിയൊഴുക്കുകൾ നിർണ്ണായകമാവുന്ന കോന്നി ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലാണ്.
കടുത്ത ത്രികോണ മത്സരത്തിലേക്ക് നീങ്ങുന്ന കോന്നിയില്‍ സാമുദായിക വോട്ടുകളും വളരെ നിർണ്ണായകമാണ് 
 പല വിധ വിഷയങ്ങൾ ഉയർത്തി മുന്നണികൾ പ്രചരണം നടത്തിയെങ്കിലും ഈ വോട്ടുകളുടെ ഏകീകരണമാവും വിജയിയെ നിർണ്ണയിക്കുന്നതിൽ പ്രധാന ഘടകമാവുക. അവസാന നിമിഷത്തെ അടിയൊഴുക്കാവും ഇത്തവണ മണ്ഡലത്തില്‍ വിജയിയെ തീരുമാനിക്കുക.

അതേസമയം, 23 വർഷം അടൂർ പ്രകാശ് എംഎൽഎയായിരുന്ന മണ്ഡലം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. കൂടാതെ, എൻഎസ്എസിന്‍റെ പിന്തുണയും യുഡിഎഫിന് കുറച്ചൊന്നുമല്ല  പ്രതീക്ഷ നൽകുന്നത്.

എന്നാല്‍, പരമ്പരാഗത എസ്.എൻ.ഡി.പി വോട്ടുകളിലാണ് എൽഡിഎഫ് പ്രതീക്ഷ വച്ചിരിക്കുന്നത്. ഒപ്പം, സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് എം.എസ് രാജേന്ദ്രൻ പക്ഷത്തിനുണ്ടായ അതൃപ്തി എൽഡിഎഫ് ക്യാമ്പിനെ അസ്വസ്ഥമാക്കുന്നുണ്ട്. പ്രചരണത്തിലൂടെ ശബരിമല വിഷയത്തിലുണ്ടായ വോട്ടു വിള്ളൽ മറികടക്കാൻ കഴിഞ്ഞെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ. 

എന്നാല്‍, ലോക്സഭ തിരഞ്ഞെടുപ്പിൽ കോന്നിയിൽ മുന്നേറ്റം നടത്താൻ കഴിഞ്ഞതാണ് ബിജെപിയുടെ വിജയ പ്രതീക്ഷ. കൂടാതെ, തിക്കച്ചും അപ്രതീക്ഷിതമായി ഓർത്തഡോക്സ് വിഭാഗത്തിന്‍റെ പിന്തുണ ബിജെപിയ്ക്ക് ലഭിച്ചത് വിജയപ്രതീക്ഷയ്ക്ക് മറ്റു കൂട്ടുകയാണ്. 

 

Read More