Home> Kerala
Advertisement

തിരുവോണദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 24.27 കോടി രൂപ

ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തില്‍നിന്നും കര കയറുന്ന കേരളം ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. എന്നാല്‍ കേരളത്തെ സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ ഏറെയെന്നാണ് ഇന്ന് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക തെലിഒയിക്കുന്നതു.

തിരുവോണദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 24.27 കോടി രൂപ

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തില്‍നിന്നും കര കയറുന്ന കേരളം ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. എന്നാല്‍ കേരളത്തെ സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ ഏറെയെന്നാണ് ഇന്ന് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക തെലിഒയിക്കുന്നതു.

ഇന്ന് ഉച്ചവരെ മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 24.27 കോടി രൂപ. ഇന്നു 12 മണി വരെ മാത്രം ലഭിച്ച കണക്കാണിത്. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറിയ ചെക്കുകളാണ് ഇവ.

ഇതില്‍ മുഖ്യമായത് ഭാരതീയ വ്യോമസേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് 20 കോടി രൂപയാണ്. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി സുരേഷ് ആണ് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. 

പക്ഷെ, കേരളം നേരിട്ട ദുരിതം മറികടക്കാന്‍ സന്മനസ്സുള്ളവരുടെ സഹായം ഇനിയും നമുക്ക് ആവശ്യമാണ്. കേരളത്തിന്‌ ലോകമെമ്പാടുനിന്നും ലഭിക്കുന്ന സഹായം മലയാളികളുടെ നന്മയെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. 

 

Read More