Home> Kerala
Advertisement

Route Doubling: വേണാടും പരശുറാമും അടക്കം 21 ട്രെയിനുകൾ മേയ് 28 വരെ റദ്ദാക്കി

Route Doubling: ഏറ്റുമാനൂർ-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള തീവണ്ടികൾ റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 28 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Route Doubling: വേണാടും പരശുറാമും അടക്കം 21 ട്രെയിനുകൾ മേയ് 28 വരെ റദ്ദാക്കി

കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള തീവണ്ടികൾ റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 28 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ജനശതാബ്ദി, പരശുറാം എക്സ്പ്രസ്, വേണാട് എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. എറണാകുളത്ത് കൂടുതൽ ട്രെയിനുകൾ നിർത്തിയിടാനുള്ള സൗകര്യമില്ലാത്തതും ആലപ്പുഴ വഴി ഒരു ലൈൻ ട്രാക്ക് മാത്രമുള്ളതുമാണ് കോട്ടയത്ത് ഗതാഗത നിയന്ത്രണം വന്നതോടെ കൂടുതൽ ട്രെയിനുകൾ റദ്ദാക്കാൻ റെയിൽവേ തീരുമാനിച്ചത്.

Also Read: പാത ഇരട്ടിപ്പിക്കല്‍: പരശുറാം എക്സ്‌പ്രസും, ജനശതാബ്ദിയും ഇന്നുമുതൽ റദ്ദാക്കി

ആലപ്പുഴയിൽ ഒരു ലൈൻ ആയതിനാൽ കൂടുതൽ ട്രെയിനുകൾ ഇതുവഴി തിരിച്ചുവിട്ടാൽ വലിയ ബ്ലോക്ക് ഉണ്ടാകും.  മാത്രമല്ല എറണാകുളത്ത് ട്രെയിൻ അറ്റകുറ്റപ്പണികൾക്കും മറ്റുമായി 3 പിറ്റ്ലൈനുകളാണുള്ളത്.  ഇത് എറണാകുളത്തുനിന്നു സർവീസ് ആരംഭിക്കുന്ന ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കു മാത്രമാണ്. അതുകൊണ്ടുതന്നെ മറ്റു ട്രെയിനുകൾ കൂടി എത്തിയാൽ കൂടുതൽ സമയം എടുക്കുകയും ഇത് ട്രെയിനുകൾ ലേറ്റ് ആകാനുള്ള സാധ്യതയുനടക്കുകയും ചെയ്യുമെന്നും റെയിൽവെ അറിയിച്ചു. 

Also Read: കനത്ത ജാഗ്രതയിൽ ആലപ്പുഴ; ബജറംഗദൾ, പോപ്പുലർ ഫ്രണ്ട് റാലികൾ ഇന്ന് 

റദ്ദാക്കുന്നവയിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ട്രെയിനുകളാണ് വേണാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയിൽ, കന്യാകുമാരി-ബംഗളൂരു ഐലൻഡ്, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എന്നിവയാണ്.  ഇന്നുമുതൽ 21 ട്രെയിനുകൾ മേയ് 28 വരെ റദ്ദാക്കിയിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More