Home> Kerala
Advertisement

പാളത്തില്‍ 202 തകരാറുകള്‍; ഗതാഗതം വീണ്ടും അനിശ്ചിതത്വത്തില്‍

റുകുറ്റിയിലെ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ റെയില്‍പാളങ്ങളിലെ കൂടുതല്‍ തകരാറുകള്‍ ചൂണ്ടിക്കാട്ടി റെയില്‍വേ എഞ്ചിനീയറിങ് വിഭാഗം. പാളത്തിലെ തകരാറുകള്‍ ഉടന്‍ പരിഹരിക്കണമെന്നും തകരാറുള്ള ഭാഗങ്ങളില്‍ വേഗത കുറച്ച്‌ ഓടിക്കണമെന്നും സെക്ഷന്‍ എഞ്ചിനീയര്‍മാര്‍ അതാത് സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നിര്‍ദേശം നല്‍കി.

പാളത്തില്‍ 202  തകരാറുകള്‍; ഗതാഗതം വീണ്ടും അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: റുകുറ്റിയിലെ അപകടത്തിന്‍റെ  പശ്ചാത്തലത്തില്‍ റെയില്‍പാളങ്ങളിലെ കൂടുതല്‍ തകരാറുകള്‍ ചൂണ്ടിക്കാട്ടി റെയില്‍വേ എഞ്ചിനീയറിങ് വിഭാഗം. പാളത്തിലെ തകരാറുകള്‍ ഉടന്‍ പരിഹരിക്കണമെന്നും തകരാറുള്ള ഭാഗങ്ങളില്‍ വേഗത കുറച്ച്‌ ഓടിക്കണമെന്നും സെക്ഷന്‍ എഞ്ചിനീയര്‍മാര്‍ അതാത് സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നിര്‍ദേശം നല്‍കി.

തകരാറുള്ള പാളങ്ങളിലൂടെ 30 കിലോമീറ്റര്‍ വേഗതയില്‍ തീവണ്ടിയോടിക്കാനാണ് നിര്‍ദേശം. ചാലക്കുടി മുതല്‍ ആലുവ വരെ 15 സ്ഥലങ്ങളില്‍ ഇതിനോടകം വേഗ നിയന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. അവധിക്കാലം വരാനിരിക്കെ, വേഗതകുറയ്ക്കാനുള്ള നടപടി യാത്രക്കാരെ വളരെയധികം ബാധിക്കും.

നിലവില്‍ ട്രെയിനുകള്‍ പലതും വൈകിയാണ് ഓടുന്നത്. അതിനൊപ്പം വേഗനിയന്ത്രണം കൂടിയാകുമ്ബോള്‍ ട്രെയിന്‍ യാത്ര ദുരിതത്തിന്റെ ട്രാക്കിലാകും. ഇതിനു തൊട്ടു പിന്നാലെയാണു 202 സ്ഥലങ്ങളില്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കറുകുറ്റി അപകടത്തെ തുടര്‍ന്നു തടസപ്പെട്ട ട്രെയിന്‍ ഗതാഗതം ഇന്നലെ പുലര്‍ച്ചെയാണു പുനഃസ്ഥാപിച്ചത്.

കറുകുറ്റി അപകടത്തെ തുടര്‍ന്ന്‍ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയറെ സസ്പെന്‍ഡ് ചെയ്തതിനു തൊട്ടുപിന്നാലെയാണു എന്‍ജീനിയര്‍മാരുടെ നടപടി. 

Read More