Home> Kerala
Advertisement

ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ കുരുക്ക് മുറുകുന്നു; 18 കോടി കണ്ടുകെട്ടി!

നിര്‍മ്മാതാക്കളുടെ മുഴുവന്‍ ആസ്തി വകകളും കണ്ടുകെട്ടാന്‍ രജിസ്ട്രേഷന്‍ വകുപ്പിനും റവന്യു വകുപ്പിനും കത്ത് നല്‍കാനും തീരുമാനമായി.

ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ കുരുക്ക് മുറുകുന്നു; 18 കോടി കണ്ടുകെട്ടി!

കൊച്ചി: മരട് ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്.

ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ മുഴുവന്‍ അക്കൗണ്ടുകളിലുള്ള 18 കോടി രൂപയും കണ്ടുകെട്ടി. മാത്രമല്ല നിര്‍മ്മാതാക്കളുടെ മുഴുവന്‍ ആസ്തി വകകളും കണ്ടുകെട്ടാന്‍ രജിസ്ട്രേഷന്‍ വകുപ്പിനും റവന്യു വകുപ്പിനും കത്ത് നല്‍കാനും തീരുമാനമായി. 

ഇതോടെ മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ മുഴുവന്‍ ആസ്തിവകകളും കണ്ടുകെട്ടാനുള്ള നടപടികളുമായി ക്രൈംബ്രാഞ്ച് മുന്നോട്ടുപോകുകയാണെന്ന് വ്യക്തം.

ഇവരുടെ ആസ്തികള്‍ കണ്ടുകെട്ടാനുള്ള സുപ്രീംകോടതി ഉത്തരവ് വന്നതിനുശേഷം ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ അക്കൗണ്ടുകളിലെ പൈസ മാത്രമാണ് കണ്ടുകെട്ടിയത്.

ബാക്കി നടപടികള്‍ തുടങ്ങുന്നതിനു വേണ്ടി ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ സംസ്ഥാനമെമ്പാടുമുള്ള ആസ്തിവകകളുടെ വിവരങ്ങള്‍ നല്‍കാന്‍ റജിസ്ട്രേഷന്‍ ഐജിയ്ക്കും ലാന്‍ഡ്‌ റവന്യു കമീഷണര്‍ക്കും ക്രൈംബ്രാഞ്ച് കത്ത് നല്‍കിയിട്ടുണ്ട്. 

ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ പങ്കാളികളായ മറ്റ് കമ്പനികളുടെ ആസ്തിവകകളും കണ്ടുകെട്ടാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. മാത്രമല്ല നിര്‍മ്മാതാക്കളുടെ ഇരുനൂറില്‍ അധികമുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

പരാതികളില്ലെന്ന പേരില്‍ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെട്ട് നില്‍ക്കുന്ന ഗോള്‍ഡന്‍ കായലോരം നിര്‍മ്മാതാക്കള്‍ക്കെതിരേ കേസെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

സുപ്രീംകോടതി കോടതി ഗോള്‍ഡന്‍ കായലോരം പൊളിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടും പരാതികളില്ലെന്ന പേരിലാണ് ഇതുവരെ ഗോള്‍ഡന്‍ കായലോരത്തിനെതിരെ കേസെടുക്കാതിരുന്നത്.

Read More