Home> Kerala
Advertisement

Pocso case victim found dead: പോക്സോ കേസിൽ ഇരയായ 17കാരി മരിച്ച നിലയിൽ; ദുരൂഹതയെന്ന് പോലീസ്

Pocso case victim found dead in Kattappana: കഴുത്തിൽ ബെൽറ്റിന് സമാനമായ ഇലാസ്റ്റിക് വസ്തു മുറുകിയ നിലയിലാണ് 17കാരിയുടെ മൃതദേഹം കണ്ടെത്തിയത്.

Pocso case victim found dead: പോക്സോ കേസിൽ ഇരയായ 17കാരി മരിച്ച നിലയിൽ; ദുരൂഹതയെന്ന് പോലീസ്

ഇടുക്കി: കട്ടപ്പന ഇരട്ടയാറ്റിൽ പോക്സോ കേസിൽ ഇരയായ 17കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 10.30 ഓടെയാണ് യുവതിയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റിന് സമാനമായ ഇലാസ്റ്റിക് വസ്തു മുറുകിയ നിലയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയ്ക്കും കൊലപാതകത്തിനുമുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലന്ന് പോലീസ് പറഞ്ഞു. 

രാവിലെ പത്തരയോടെ അമ്മ വിളിച്ചുണർത്താൻ ചെന്നപ്പോഴാണ് മരണം വിവരം അറിയുന്നത്. ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ടീ ഷർട്ടും ഇറുകിയ പാൻ്റുമാണ് വേഷം. കഴുത്തിൽ ബെൽറ്റ് ചുറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതാണ് കൊലപാതകമെന്ന് സംശയിപ്പിക്കുന്നത്.

ALSO READ: മഞ്ഞപ്പിത്തം പടരുന്നു: തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: ജാ​ഗ്രത നിർദ്ദേശങ്ങളുമായി ആരോ​ഗ്യവകുപ്പ്

പെൺകുട്ടിയെ കൂടാതെ അച്ഛനും അമ്മയും സഹോദരനുമാണ് വീട്ടിലുണ്ടായിരുന്നത്. ദുരൂഹത നിലനിക്കുന്നതിനാൽ പോലിസ് അന്വേഷണം ഊർജിതമാക്കി. ഫോറൻസിക് സംഘവും ഡോഗ് സക്വാഡും സ്ഥലത്തെത്തി. പ്രതികൂല കാലവസ്ഥ പരിശോധനക്ക് തിരിച്ചടിയായി. ഇടുക്കി എസ് പി വിഷ്ണു പ്രദീപ് ടി കെ സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തി. കട്ടപ്പന / ഇടുക്കി ഡിവൈഎസ്പിമാരായ പി വി ബേബി, കെ ആർ ബിജു, കട്ടപ്പന സിഐ സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.

സമീപത്തെ സിസിടിവി പരിശോധിച്ചതിന് പുറമെ സംശയമുള്ളവരെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു. പെൺകുട്ടി ഇരയായ പോക്സോ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More