Home> Kerala
Advertisement

Kerala News: ഒബ്സർവേഷൻ ഹോമിൽ 17കാരൻ തൂങ്ങി മരിച്ച നിലയിൽ; പൂജപ്പുര പോലീസ് അന്വേഷണം തുടങ്ങി

ട്രെയിനിൽ മോഷണം നടത്തിയതിനായിരുന്നു 17കാരനെ പോലീസ് പിടികൂടിയത്. തുടർന്ന് പൂജപ്പുര ഒബ്സർവേഷൻ ഹോമിലാക്കിയിരുന്നു. ഇവിടെ വച്ചാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Kerala News: ഒബ്സർവേഷൻ ഹോമിൽ 17കാരൻ തൂങ്ങി മരിച്ച നിലയിൽ; പൂജപ്പുര പോലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: പൂജപ്പുരയിലെ ഒബ്സർവേഷൻ ഹോമിൽ പതിനേഴുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്. ട്രെയിനിൽ മോഷണം നടത്തിയതിന് പിടിക്കപ്പെട്ട പതിനേഴുകാരനെ ഒബ്സർവേഷൻ ഹോമിലാക്കിയിരുന്നു. കഴി‍ഞ്ഞ ദിവസം വൈകിട്ട് കുട്ടികളെ എല്ലാവരെയും മുറിയ്ക്കുള്ളിൽ നിന്നും പുറത്തിറക്കുന്ന സമയത്താണ് ജീവനക്കാർ ശ്രദ്ധിക്കുന്നത്. ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെന്നാണ് ജീവനക്കാർ പോലീസിനെ അറിയിച്ചിരിക്കുന്നത്. തോർത്ത് ഉപയോഗിച്ചാണ് കുരുക്കിട്ടത്. കുട്ടിയെ ഉടൻ തന്നെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൂജപ്പുര പോലീസ് അന്വേഷണം തുടങ്ങി.

Chain Snatched From Moving Car: ഓടുന്ന കാറിലിരുന്ന് മാല തട്ടിപ്പറിച്ചു; റോഡിൽ വീണ് യുവതി, വീഡിയോ

തമിഴ്നാട്: കോയമ്പത്തൂരിൽ നടന്നു പോകുന്ന യുവതിയുടെ മാല തട്ടിപ്പറിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. അഭിഷേക്(25), ശക്തിവേൽ(29) എന്നിവരാണ് പോലീസ് പിടിയിലായത്. 33 വയസ്സുകാരിയായ കൗശല്യയുടെ മാലയാണ് കാറിൽ വന്ന സംഘം തട്ടിയെടുത്തത്. തിങ്കളാഴ്ച്ച രാവിലെ കോയമ്പത്തൂരിലെ ജിവി റെസിഡൻസ് സ്ഥലത്ത് വെച്ചാണ് സംഭവം ഉണ്ടാകുന്നത്. കാറിലെത്തിയ സംഘം നടന്നു പോവുകയായിരുന്ന കൗശല്യയുടെ കഴുത്തിൽ കയറി പിടിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച യുവതി റോഡിൽ വീഴുകയായിരുന്നു.

വീഴ്ച്ചയിൽ അവരുടെ കൈക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ഷണ്മുഖന്റെ നേത‍ൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

വിശദമായ അന്വേഷണത്തിൽ നിന്നും പിടിയിലായ അഭിഷേക് കുമാർ ധർമ്മപുരി ജില്ലയിൽ നിന്നാണെന്നും സമാനമായ കേസുകൾ ഇയാൾക്ക് നേരെ മുന്നെയും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അതേസമയം 29 കാരനായ ശക്തിവേൽ സ്വി​ഗ്​ഗിയിൽ ജോലി ചെയ്തു വരികയാണെന്നും. അയാളുടെ മറ്റു കേസുകൾ ഒന്നും ഇല്ലെന്നും പോലീസ് വ്യക്തമാക്കി. 

അതേസമയം കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും ഇത്തരം സാഹചര്യങ്ങളിൽ പ്രതികളെ പിടികൂടുന്നതിനുമായി 800 സിസിടിവി ക്യാമറകളാണ് കോയമ്പത്തൂർ ന​ഗരത്തിലെ വിവിധ ഭാ​ഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. പല നിർണ്ണായക ഘട്ടങ്ങളിലും പ്രതികളെ പിടിക്കാൻ ഈ ക്യാമറകൾ സഹായിച്ചുവെന്നും സിറ്റി പോലീസ് കമ്മീഷണർ ഷണ്മുഖൻ പറഞ്ഞു. കൂടാതെ മാലതട്ടിപറിച്ച കേസിലെ പ്രതികളെ കോസമ്പത്തൂർ മെഡിക്കൽ ആശുപത്രിയിൽ മെഡിക്കൽ ചെക്ക് അപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. ശേഷം കോയമ്പത്തൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടു പോകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More