Home> Kerala
Advertisement

റബ്ബർ തോട്ടത്തിൽ നിന്ന് കിട്ടിയ ' കുട്ടിയാന ' ചെരിഞ്ഞു

വനം വകുപ്പ് നന്നായി പരിചരിച്ചെങ്കിലും ആനക്കുട്ടി അവശ നിലയിൽ തുടർന്നു.തുടർന്നാണ് വിദഗ്ധ പരിചരണത്തിനായി കാപ്പുകാട്ടേക്ക് കൊണ്ട് വന്നത്

റബ്ബർ തോട്ടത്തിൽ നിന്ന് കിട്ടിയ ' കുട്ടിയാന ' ചെരിഞ്ഞു

പത്തനംതിട്ട: റാന്നിയിൽ നിന്ന്‌  കാപ്പുകാട് എത്തിച്ച 12 ദിവസം പ്രായമുള്ള ആനക്കുട്ടി ചെരിഞ്ഞു. ഞായറാഴ്ച രാവിലെ കാപ്പുകാടേക്ക് എത്തിക്കുന്നതിനിടയിൽ കുറ്റിച്ചൽ  വച്ചാണ് ആനക്കുട്ടി ചെരിഞ്ഞത്. റാന്നിയിലെ റബ്ബർ പുരയിടത്തിലെ കുഴിയിൽ വീണു കിടക്കുന്ന നിലയിലാണ് ആനക്കുട്ടിയെ കണ്ടത്.

വനം വകുപ്പ് നന്നായി പരിചരിച്ചെങ്കിലും ആനക്കുട്ടി അവശ നിലയിൽ തുടർന്നു.തുടർന്നാണ് വിദഗ്ധ പരിചരണത്തിനായി കാപ്പുകാട്ടേക്ക് കൊണ്ട് വന്നത്. റാന്നി 'കുറുമ്പം മൂഴി ട്രൈബൽ സെറ്റിൽമെൻറിൽ സ്വകാര്യ റബ്ബർ പുരയിടത്തിൽ നിന്നാണ് കുട്ടി ആനയെ ലഭിച്ചത്. തള്ളയാന പ്രസവിച്ച ശേഷം ഉപേക്ഷിച്ചതാകാം. കുട്ടിയാനയെ പോസ്റ്റുമോർട്ടത്തിനായി വനത്തിലേക്ക് കൊണ്ടു പോയി.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More