Home> Kerala
Advertisement

COVID വ്യാപനം: സംസ്ഥാനത്ത് 10 ജില്ലകളില്‍ നിരോധനാജ്ഞ നീട്ടി

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ (Section 144) കാലാവധി ഇന്ന് അവസാനിക്കും.

COVID വ്യാപനം:  സംസ്ഥാനത്ത് 10 ജില്ലകളില്‍  നിരോധനാജ്ഞ നീട്ടി

Thiruvananthapuram: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ  (Section 144) കാലാവധി ഇന്ന് അവസാനിക്കും. 

അതേസമയം, കോവിഡ് വ്യാപനം (COVID-19) കണക്കിലെടുത്ത് 10 ജില്ലകളില്‍ നിരോധനാജ്ഞ നീട്ടി. 15 ദിവസത്തേക്കു കൂടിയാണ്   നിരോധനാജ്ഞ നീട്ടിയിരിയ്ക്കുന്നത്. 

നിരോധനാജ്ഞ നീട്ടണമോ എന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതനുസരിച്ച്  എറണാകുളം, തൃശൂർ, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, മലപ്പുറം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിലാണ് നവംബര്‍ 15 വരെ നിരോധനാജ്ഞ നീട്ടിയത്.  മറ്റ് ജില്ലകളുടെ കാര്യത്തില്‍ അതാത് കളക്ടര്‍മാര്‍  ഇന്ന് തീരുമാനമറിയിക്കും.

കോഴിക്കോട്‌ ജില്ലയില്‍ ഒരാഴ്‌ച കൂടി നിരോധനാജ്ഞ തുടരുമെന്നും, പിന്നാലെ വേണ്ട നടപടികള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും കളക്ടര്‍ പറഞ്ഞു. 

തിരുവനന്തപുരം, പാലക്കാട്‌ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്‌ സംബന്ധിച്ച്‌ ഇന്ന്‌ തീരുമാനം ഉണ്ടാവും. നിരോധനാജ്ഞ നീട്ടുമ്ബോള്‍ നിലവില്‍ ഉള്ളത്‌ പോലെ വിവാഹ ചടങ്ങുകളില്‍ 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരേയും മാത്രമേ അനുവദിക്കൂ. പൊതു സ്ഥലങ്ങളില്‍ അഞ്ച്‌ പേരില്‍ കൂടുതല്‍ കൂട്ടം കൂടാനും പാടില്ല.

Also read: സംസ്ഥാനത്ത് 6,638 പേര്‍ക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു

ഒക്ടോബര്‍ രണ്ടിനാണ് സംസ്ഥാനത്ത് ക്രിമിനല്‍ ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായിരുന്നു ഈ നടപടി.

Read More