Home> Kerala
Advertisement

പാലക്കാട്‌ ദ്രാവക രൂപത്തില്‍ സ്വര്‍ണ്ണക്കടത്ത്; രണ്ടുപേര്‍ അറസ്റ്റില്‍

ദേശീയപാതയില്‍ പുതുശ്ശേരി കുരുടിക്കാട്ടില്‍ വെച്ച് എക്സൈസ് ഇന്റലിജന്‍സ് സ്ക്വാഡിന്‍റെ വാഹന പരിശോധനക്കിടെയാണ് കാറില്‍ കടത്തുകയായിരുന്ന സ്വര്‍ണ്ണം പിടികൂടിയത്.

പാലക്കാട്‌ ദ്രാവക രൂപത്തില്‍ സ്വര്‍ണ്ണക്കടത്ത്; രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട്‌: ദ്രാവക രൂപത്തിലുള്ള 1.2 കിലോ സ്വര്‍ണ്ണം പാലക്കാട്‌ പിടികൂടി. സ്വര്‍ണ്ണം കാറില്‍ കടത്താന്‍ ശ്രമിക്കവെയാണ് എക്സൈസ് സംഘം പിടിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു.

വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുള്‍ ജസീര്‍, കോഴിക്കോട് കാരന്തൂര്‍ സ്വദേശി അജിനാസ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ദേശീയപാതയില്‍ പുതുശ്ശേരി കുരുടിക്കാട്ടില്‍ വെച്ച് എക്സൈസ് ഇന്റലിജന്‍സ് സ്ക്വാഡിന്‍റെ വാഹന പരിശോധനക്കിടെയാണ് കാറില്‍ കടത്തുകയായിരുന്ന സ്വര്‍ണ്ണം പിടികൂടിയത്.

ഷാര്‍ജയില്‍ നിന്നും തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളം വഴിയാണ് സ്വര്‍ണ്ണമെത്തിച്ചത്. അബ്ദുള്‍ ജസീറാണ് ഷാര്‍ജയില്‍ നിന്നും സ്വര്‍ണ്ണം തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ടുവന്നത്. ഇയാളെ കേരളത്തിലേക്കെത്തിക്കാന്‍ കാറുമായി പോയതായിരുന്നു അജിനാസ്. എക്സൈസ് സംഘം സ്വര്‍ണ്ണം കസ്റ്റംസിന് കൈമാറി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Read More