Home> India
Advertisement

യോഗി ആദിത്യനാഥ് ഇന്ന് കേരളത്തില്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. കേച്ചേരി മുതല്‍ കണ്ണൂര്‍ വരെ ജനരക്ഷാ യാത്രയില്‍ അദ്ദേഹം പങ്കെടുക്കും. യുപി മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് യോഗി ആദിത്യനാഥ് കേരളം സന്ദര്‍ശിക്കുന്നത്.

യോഗി ആദിത്യനാഥ് ഇന്ന് കേരളത്തില്‍

കണ്ണൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. കേച്ചേരി മുതല്‍ കണ്ണൂര്‍ വരെ ജനരക്ഷാ യാത്രയില്‍ അദ്ദേഹം പങ്കെടുക്കും. യുപി മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് യോഗി ആദിത്യനാഥ് കേരളം സന്ദര്‍ശിക്കുന്നത്.

വൈകിട്ട് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ നടക്കുന്ന സമാപന പരിപാടിയില്‍ അദ്ദേഹം പ്രസംഗിക്കും. കേന്ദ്ര ധനകാര്യസഹമന്ത്രി ശിവപ്രസാദ് ശുക്ലയും ചടങ്ങില്‍ പങ്കെടുക്കും.  പയ്യന്നൂരില്‍  നിന്ന് ഇന്നലെ ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം ചെയ്താണ് യാത്ര ആരംഭിച്ചത്. രാഷ്ട്രീയഅക്രമണത്തിന്‍റെ പേരില്‍ സിപിഐഎമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് അമിത് ഷാ ഇന്നലെ പറഞ്ഞു.  ഡല്‍ഹിയില്‍ ഇന്ന് മുതല്‍ 17 വരെ എകെജി ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. 

Read More