മുസാഫര്‍നഗര്‍: സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പാര്‍ക്കുകള്‍ക്കും പിന്നാലെ ടോള്‍ ബൂത്തുകള്‍ക്കും കാവി നിറം നല്കി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മുസാഫര്‍നഗര്‍- സഹരന്‍പൂര്‍ ഹൈവേയിലെ ടോള്‍ ബൂത്തിനാണ് അധികൃതര്‍ കാവി പൂശിയത്.
സെക്രട്ടേറിയറ്റ് കെട്ടിടം, പൊലീസ് സ്റ്റേഷന് തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഡിവൈഡറുകള്‍, പ്രതിമകള്‍ എന്നിവയുടേയും നിറമെല്ലാം യോഗിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം കാവിനിറമാക്കിയിരുന്നു.