ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നതോടെ വിഘടനവാദികള്‍ക്കെതിരെ ശക്തമായ നടപടികളുമായി സൈന്യം.
ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍ഫ്) ചെയര്മാന് മുഹമ്മദ് യാസിന് മാലിക്കിനെ സൈന്യം കസ്റ്റഡിയിലെടുത്തു. കൂടാതെ ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഒമര്‍ ഫറുക്കിനെ വീട്ടുതടങ്കലില്‍ ആക്കുകയും ചെയ്തു. കശ്മീരില്‍ സംഘര്‍ഷസാധ്യത മുന്നില്‍ക്കണ്ടാണ് ഇരുനേതാക്കള്ക്കെതിരെയുള്ള നടപടി.
വ്യാഴാഴ്ച രാവിലെ ശ്രീനഗറിലെ വസതിയില്‍നിന്നാണ് പൊലീസ് മുഹമ്മദ് യാസിന് മാലിക്കിനെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ കോത്തിബാഗ് പോലീസ് സ്റ്റേഷനിലേക്കുകൊണ്ടുപോയി. ശ്രീനഗറിലെ നാഗിനിലെ വസതിയിലാണ് മിര്‍വായിസിനെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്നത്. മറ്റൊരു ഹുറിയത് നേതാവ് സയിദ് അലി ഷാ ഗിലാനിയും വീട്ടുതടങ്കലിലാണ്.
അതേസമയം, ചൊവ്വാഴ്ച സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരത്തിന് വിഘടനവാദി നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. സൈന്യത്തിന്റെ വെടിവയ്പില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് ആക്കം കൂട്ടുന്നതാണ് ജമ്മു-കശ്മീര്‍ പൊലീസിന്റെ ഈ നടപടി. അതേസമയം, വരും ദിവസങ്ങളില്‍ ഭീകരര്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ വേഗത്തിലായിരിക്കുമെന്ന് ഡിജിപി എസ്.പി. വൈദ് അഭിപ്രായപ്പെട്ടിരുന്നു.