Home> India
Advertisement

ഏഴ് സ്ഥാനം പിന്നിലേക്ക്; ഇന്ത്യ അത്ര ഹാപ്പിയല്ല!!

ലോക ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഏഴ് സ്ഥാനം പിന്നോട്ട് മാറി ഇന്ത്യ.

 ഏഴ് സ്ഥാനം പിന്നിലേക്ക്; ഇന്ത്യ അത്ര ഹാപ്പിയല്ല!!

ലോക ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഏഴ് സ്ഥാനം പിന്നോട്ട് മാറി ഇന്ത്യ. 

പുതിയ റിപ്പോര്‍ട്ട്‌ പ്രകാരം 140ാം സ്ഥാനത്താണ് ഇന്ത്യ. ഫിന്‍ലാന്‍ഡാണ്  ഒന്നാം സ്ഥാനത്ത്. 2018നെ അപേക്ഷിച്ച് 2019ല്‍ ഇന്ത്യക്കാര്‍ അത്ര സന്തോഷത്തിലല്ലെന്ന് ഇതില്‍ നിന്ന് വ്യക്തം. 

യു.എന്നിന് വേണ്ടി സുസ്ഥിര വികസന പരിഹാര ശ്യംഖലയാണ് മാര്‍ച്ച് 20ന് ഹാപ്പിനസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2012 മുതല്‍ മാര്‍ച്ച് 20 ലോക സന്തോഷദിനമായിട്ടാണ് യു.എന്‍ ജനറല്‍ അസംബ്ലി ആചരിക്കുന്നത്.

രാജ്യങ്ങളുടെ വരുമാനം, സ്വാതന്ത്രം, വിശ്വാസം, ആരോഗ്യകരമായ ആയുസ്സ്, സാമൂഹ്യ പിന്തുണ, ഉദാരത എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ തവണ 133ാം സ്ഥാനത്ത് നിന്നിരുന്ന ഇന്ത്യയാണ് പുതിയ റിപ്പോര്‍ട്ടില്‍ താഴോട്ട് കുതിച്ച് 140ാം സ്ഥാനത്ത് നിലയുറപ്പിച്ചത്. 

ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങള്‍ രാജ്യത്തെ സന്തോഷകരമായ ജീവിതത്തെ ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 

ലോകത്തുള്ള സന്തോഷകരമായ 156 രാജ്യങ്ങളുടെ പട്ടികയാണ് യു.എന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിരുദ്ധ വികാരങ്ങള്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം വര്‍ധിച്ചതായും ചൂണ്ടികാട്ടുന്നു.

ഫിന്‍ലന്‍ഡ് ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. ഡെന്‍മാര്‍ക്ക്, നോര്‍വെ, ഐസ് ലാന്‍ഡ്, ഹോളണ്ട് എന്നിവരാണ് ഫിന്‍ലാന്‍ഡിന് തൊട്ടുപിറകിലുള്ള സ്ഥാനങ്ങളില്‍. 

പാക്കിസ്ഥാന്‍ പട്ടികയില്‍ 67ാം സ്ഥാനത്ത് നിലയുറപ്പിക്കുമ്പോള്‍ ബംഗ്ലാദേശ് 125ാം സ്ഥാനത്ത് നില്‍ക്കുന്നു. ചൈന 93ാം സ്ഥാനത്താണ് ഹാപ്പിനസ് പട്ടികയില്‍. യുദ്ധം തകര്‍ത്ത ദക്ഷിണ സുഡാനാണ് ഹാപ്പിനസ് പട്ടികയില്‍ ഏറ്റവും പിറകില്‍. 

Read More