Home> India
Advertisement

പാക് ഭീകര സംഘടനയ്ക്കായി ചാരവൃത്തി; പിടിയിലായ യുവതിയെ NIA കസ്റ്റഡിയിൽ വിട്ടു

താനിയയെ കഴിഞ്ഞ ആഴ്ചയാണ് ഇന്റലിജൻസ് പിടികൂടിയത്. പിടികൂടിയപ്പോൾ താനിയയുടെ കയ്യിൽ നിരവധി പാക് സിം കാർഡുകൾ ഉണ്ടായിരുന്നു.

പാക് ഭീകര സംഘടനയ്ക്കായി ചാരവൃത്തി; പിടിയിലായ യുവതിയെ NIA കസ്റ്റഡിയിൽ വിട്ടു

ന്യുഡൽഹി:  ലഷ്കർ ഇ ത്വയ്ബക്ക് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ പിടിയിലായ താനിയ പർവീൺ എന്ന യുവതിയെ NIA കസ്റ്റഡിയിൽ വിട്ടു.  അന്വേഷണ വിധേയമായി 10 ദിവസത്തേക്കാണ് താനിയയെ കസ്റ്റഡിയിൽ വിട്ടത്. 

Also read: മൻ കി ബാത്തിലേക്ക് ആശയങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി

താനിയയെ NIA കൊൽക്കത്തയിലെ ഓഫീസിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്.  അവിടെ ഭീകരവിരുദ്ധ അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ താനിയയെ ചോദ്യം ചെയ്യും.  ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവിരങ്ങൾ അന്വേഷണ ഏജൻസികൾ പുറത്തുവിട്ടിട്ടില്ല.  

Also read: മുൻ മാനേജർ ജീവനൊടുക്കി കൃത്യം ആറാം ദിവസം സുശാന്തും...! 

താനിയയെ കഴിഞ്ഞ ആഴ്ചയാണ് ഇന്റലിജൻസ് പിടികൂടിയത്.  പിടികൂടിയപ്പോൾ താനിയയുടെ കയ്യിൽ നിരവധി പാക് സിം കാർഡുകൾ ഉണ്ടായിരുന്നു.  മാത്രമല്ല ഇന്ത്യൻ സിം കാർഡുകൾ താനിയ ഭീകരർക്ക് കൈമാറിയതായും ഇന്റലിജൻസിന് വിയിവരം ലഭിച്ചിട്ടുണ്ട്.  

ഇന്ത്യൻ നമ്പറുകൾ ഉപയോഗിച്ച് ഉണ്ടാക്കിയ വാട്ട്സ്ആപ് ഗ്രൂപ്പുകൾ വഴിയാണ് ഇവർ പരസ്പരം സന്ദേശങ്ങൽ കൈമാറുന്നത്.  ഇതിനെല്ലാത്തിനും പുറമെ ഹണി ട്രാപ്പിൽ കുടുക്കി ഉദ്യോഗസ്ഥരിൽ നിന്നും നിർണായക വിവരങ്ങൾ കൈക്കലാക്കാനും ഇവര് പദ്ധതി ഇട്ടിരുന്നതായി റിപ്പോർട്ടുണ്ട്. 

Read More