Home> India
Advertisement

മദ്രസ യൂണിഫോം വിവാദം: യോഗി ജീന്‍സ് ഇടുമോയെന്ന് അസം ഖാന്‍

വിവാദ പരാമര്‍ശങ്ങള്‍ക്ക് കീര്‍ത്തി നേടിയ രാഷ്ട്രീയ നേതാവാണ്‌ സമാജ്‌വാദി പാര്‍ട്ടിയിലെ അസം ഖാന്‍.

മദ്രസ യൂണിഫോം വിവാദം: യോഗി ജീന്‍സ് ഇടുമോയെന്ന് അസം ഖാന്‍

ലഖ്നൗ: വിവാദ പരാമര്‍ശങ്ങള്‍ക്ക് കീര്‍ത്തി നേടിയ രാഷ്ട്രീയ നേതാവാണ്‌ സമാജ്‌വാദി പാര്‍ട്ടിയിലെ അസം ഖാന്‍. 

മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്താനുള്ള യോഗി സര്‍ക്കാരിന്‍റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ രംഗത്ത്‌. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജീന്‍സ് ധരിക്കുമോ എന്നാണ് അസം ഖാന്‍റെ ചോദ്യം.

മദ്രസയിലെ വിദ്യാര്‍ത്ഥികളുടെ വേഷവിധാനമായ കുര്‍ത്ത-പൈജാമ മാറ്റി പകരം പാൻറ്റ്-ഷര്‍ട്ട്‌ നടപ്പിലാക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനമാണ് ഇത്തരമൊരു വിമര്‍ശനത്തിന് പിന്നില്‍. 'ഞാന്‍ മുന്‍പേ പറഞ്ഞിരുന്നു, മദ്രസയില്‍ പൂജ ആരംഭിച്ചോളൂ എന്ന്, അദ്ദേഹം പറഞ്ഞു. മദ്രസയില്‍ പഠിക്കുന്ന കുട്ടികളെ പൂജ ചെയ്യാന്‍ പ്രേരിപ്പിക്കാന്‍ സാധിക്കില്ല. അതുപോലെ തന്നെ അവരുടെ വസ്ത്രധാരണത്തിലും നിബന്ധനകളോ വിലക്കോ ഉണ്ടാവാന്‍ പാടില്ല, ഇതായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. 

പക്ഷെ അദ്ദേഹത്തിന്‍റെ വിമര്‍ശനം അല്പം കടന്നുപോയി എന്നുമാത്രം. മദ്രസയില്‍ പഠിക്കുന്ന കുട്ടികളെ ജീന്‍സ് ധരിപ്പിക്കാന്‍ തയ്യാറെടുക്കുന്ന യോഗി സ്വയം ജീന്‍സ് ധരിക്കാന്‍ തയ്യാറാണോ എന്ന് അദ്ദേഹം ചോദിച്ചു.  

ഇപ്പോള്‍ പകുതി വാര്‍ത്തയെ പുറത്തുവന്നിട്ടുള്ളൂ. ഏതെങ്കിലും മദ്രസ ഈ നിയമം പാലിച്ചില്ലെങ്കില്‍ എന്താണ് ശിക്ഷ എന്ന് സര്‍ക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിയമം അനുസരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ മദ്രസ തകര്‍ക്കുമോ? മദ്രസയില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ നേരെ ആസിഡ് ഒഴിക്കുമോ? എന്നും അദ്ദേഹം പരിഹാസരൂപേണ ചോദിച്ചു.

അതേസമയം, മദ്രസ വിദ്യാർഥികൾക്ക്​ ​പ്രത്യേക യൂണിഫോം ഏർപ്പെടുത്താനുള്ള യു.പി സർക്കാരിന്‍റെ  നീക്കത്തിനെതിരെ പല മുസ്ലിം പുരോഹിതരും ചിന്തകരും രംഗത്തെത്തിയിട്ടുണ്ട്. 

അതേസമയം, ന്യൂനപക്ഷ ക്ഷേമമന്ത്രി ലക്ഷ്മിനാരായൺ ചൗധരി യൂണിഫോം വിവാദം നിരസിക്കുകയാണ് ഉണ്ടായത്. 

 

 

Read More