Home> India
Advertisement

ദര്‍ശനത്തിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാര്‍ ഉത്തരവാദി: തൃപ്തി ദേശായി

കേരള സര്‍ക്കാര്‍ സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമല കയറുമെന്ന് തൃപ്തി ദേശായി.

ദര്‍ശനത്തിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാര്‍ ഉത്തരവാദി: തൃപ്തി ദേശായി

കേരള സര്‍ക്കാര്‍ സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമല കയറുമെന്ന് തൃപ്തി ദേശായി. 

തന്നോടൊപ്പം 7 സ്ത്രീകള്‍കൂടി ശബരിമലയില്‍ എത്തുന്നുണ്ട്. അതിനാലാണ് സുരക്ഷ ചോദിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ മറുപടിയൊന്നും ഇതുവരെ നല്‍കിയിട്ടില്ല എന്ന് തൃപ്തി ദേശായി പറഞ്ഞു. 

കൂടാതെ ശബരിമല ദര്‍ശനത്തിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാര്‍ ഉത്തരവാദിയായിരിക്കുമെന്നും അവര്‍ പറഞ്ഞു. 

മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശിക്കുമെന്ന് മുന്‍പുതന്നെ അവര്‍ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 17ന് ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്നാണ് ഇപ്പോള്‍ അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലിസിനും കത്തയച്ചിരുന്നു. 16ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങുന്നതുമുതല്‍ സുരക്ഷാവേണമെന്നാണ് ആവശ്യം. പക്ഷെ, ഈ കത്തിന് പൊലിസ് മറുപടി നല്‍കിയിട്ടില്ല.

ശബരിമലയില്‍ സ്ത്രീപ്രവേശന വിധി വന്ന ശേഷം ദര്‍ശനത്തിനെത്തുമെന്ന് തൃപ്തി ദേശായി മുന്‍പ് പറഞ്ഞിരുന്നു. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ഇവര്‍ പ്രവേശിച്ചിരുന്നു. 

 

 

Read More