Home> India
Advertisement

പൗരത്വ ഭേദഗതി നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താം: അമിത് ഷാ

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ ശേഷം അമിത് ഷാ ആദ്യമായി പങ്കെടുത്ത റാഞ്ചിയിലെ പൊതുയോഗത്തിലായിരുന്നു ഈ പരാമര്‍ശം.

പൗരത്വ ഭേദഗതി നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താം: അമിത് ഷാ

റാഞ്ചി: പൗരത്വ ഭേദഗതി നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ ശേഷം അമിത് ഷാ ആദ്യമായി പങ്കെടുത്ത റാഞ്ചിയിലെ പൊതുയോഗത്തിലായിരുന്നു ഈ പരാമര്‍ശം.

മേഘാലയ മുഖ്യമന്ത്രിയും മന്ത്രിമാരും എന്നെ വന്നു കണ്ടിരുന്നുവെന്നും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്നോട് ചര്‍ച്ച ചെയ്തുവെന്നും. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് 

അവരെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചുവെന്നും അമിത് ഷാ പറഞ്ഞു മാത്രമല്ല അവരോട് ഈ വിഷയത്തില്‍ സമാധാനമായി ഇരുന്ന് സംസാരിക്കാമെന്ന്‍ അമിത് ഷാ അവര്‍ക്ക് ഉറപ്പുനല്‍കിയിരുന്നുവെന്നും ഝാര്‍ഖണ്ഡിലെ പൊതുപരിപാടിയില്‍ അമിത് ഷാ പറഞ്ഞു.

 

 

ഈ വിഷയത്തില്‍ ജനങ്ങള്‍ക്ക് പലതരത്തിലുള്ള ആശങ്കകളുണ്ടെന്ന് മനസിലാക്കുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ മാറ്റം വരുത്തണമോയെന്ന്‍ ആലോചിക്കാം. ഈ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്താമെന്നും ക്രിസ്തുമസിന് ശേഷം ചര്‍ച്ചകള്‍ നടത്താമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.

മാത്രമല്ല ക്രിയാത്മകമായ ചര്‍ച്ചയിലൂടെ മേഘാലയ അഭിമുഖീകരിക്കുന്ന പ്രശ്‌നം പരിഹരിക്കാമെന്ന് ഞാന്‍ അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും പ്രതിഷേധം കനക്കുകയാണ്. അസമിന്‍റെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്തത്ര ശക്തമായ പ്രതിഷേധത്തിനാണു കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാക്ഷ്യം വഹിക്കുന്നത്.

മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍, പോസ്റ്റ് ഓഫീസ്, ബസ് ടെര്‍മിനല്‍ എന്നിവ പ്രതിഷേധക്കാര്‍ തീവെച്ചു നശിപ്പിച്ചു. അതിനിടെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.

എന്തായാലും ഇത്രയും പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ ഈ നിയമം കേന്ദ്ര സര്‍ക്കാര്‍ ഒന്ന് മാറ്റി ചിന്തിച്ചാല്‍ എന്തുകൊണ്ടും നല്ലതായിരിക്കും. 

Read More