Home> India
Advertisement

ഗോവ രാഷ്ട്രീയ പ്രതിസന്ധി: സ്ഥാനം നഷ്ടപ്പെട്ട മന്ത്രി പാര്‍ട്ടിയില്‍നിന്നും രാജിവയ്ക്കുന്നു

ഗോവ ബിജെപിയില്‍ പ്രതിസന്ധി മുറുകുന്നു. ആരോഗ്യനില മോശമായി തുടരുന്നതിനെ തുടര്‍ന്ന് രാജി വയ്ക്കേണ്ടി വന്ന നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, രാജ്യത്ത് തിരിച്ചെത്തിയലുടന്‍ പാര്‍ട്ടിയില്‍നിന്നും രാജി വയ്ക്കുമെന്ന് സൂചന.

ഗോവ രാഷ്ട്രീയ പ്രതിസന്ധി: സ്ഥാനം നഷ്ടപ്പെട്ട മന്ത്രി പാര്‍ട്ടിയില്‍നിന്നും രാജിവയ്ക്കുന്നു

പനാജി: ഗോവ ബിജെപിയില്‍ പ്രതിസന്ധി മുറുകുന്നു. ആരോഗ്യനില മോശമായി തുടരുന്നതിനെ തുടര്‍ന്ന് രാജി വയ്ക്കേണ്ടി വന്ന നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, രാജ്യത്ത് തിരിച്ചെത്തിയലുടന്‍ പാര്‍ട്ടിയില്‍നിന്നും രാജി വയ്ക്കുമെന്ന് സൂചന.

രാജി തന്‍റെ ആത്മാഭിമാനത്തിനു വേണ്ടിയുള്ള പോരാട്ടമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാല്‍, പാര്‍ട്ടിയില്‍നിന്നുമാത്രമാണ് രാജിവയ്ക്കുന്നതെന്നും എം.എല്‍.എ സ്ഥാനത്തു നിന്ന് രാജിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം, ജനങ്ങള്‍ തന്നെ 5 വര്‍ഷത്തേയ്ക്കാണ് തിരഞ്ഞെടുത്തത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിസ് ഡിസൂസ, ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സയിലാണ്. 

മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെയും അദ്ദേഹം കുറ്റപ്പെടുത്തി. ആരോടും അഭിപ്രായം ചോദിക്കാതെയാണ് അദ്ദേഹം തീരുമാനങ്ങള്‍ എടുക്കുകയെന്നും പാര്‍ട്ടി ഹൈക്കമാന്‍ഡിനോട് പോലും ചോദിക്കില്ല എന്നും ഫ്രാന്‍സിസ് ഡിസൂസ പറഞ്ഞു.

കഴിഞ്ഞ 24നാണ് നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസയ്ക്കും വൈദ്യുതിമന്ത്രി പണ്ടൂരംഗ് മദൈക്കാറിനും രാജി വയ്ക്കേണ്ടി വന്നത്. ഇരുവരും കഴിഞ്ഞ കുറേ മാസങ്ങളായി ചികിത്സയിലായിരുന്നു. 

എന്നാല്‍ രാജിവച്ച ശേഷം നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസയുടെ പ്രതികരണം രൂക്ഷമായിരുന്നു. 'മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും തീരുമാനത്തില്‍ സന്തോഷമുണ്ട്. 20 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ലഭിച്ച സമ്മാനമാണ് ഇത്. താന്‍ വെറും ഒരു മാസമായി ചികിത്സയിലായിരുന്നെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇന്ന് മന്ത്രിസഭയില്‍നിന്ന് പുറത്താക്കി, നാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും പറഞ്ഞിരുന്നു.  

ഗോവയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയിലായതാണ് രാഷ്ട്രീയ പ്രതിസന്ധിയുടെ തുടക്കം. 

 

 

Read More