Home> India
Advertisement

രാജസ്ഥാനില്‍ അധികാരത്തിലെത്തുന്നതുവരെ വിശ്രമമില്ല: സച്ചിന്‍ പൈലറ്റ്

രാജസ്ഥാനില്‍ മാറ്റത്തിന്‍റെ തുടക്കമാവും കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനമെന്ന് സംസ്ഥാന കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന൦ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വലിയ ഉത്സാഹം ജനിപ്പിക്കുമെന്നും ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തുടക്കമാവും സന്ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ അധികാരത്തിലെത്തുന്നതുവരെ വിശ്രമമില്ല: സച്ചിന്‍ പൈലറ്റ്

ജയ്‌പൂര്‍: രാജസ്ഥാനില്‍ മാറ്റത്തിന്‍റെ തുടക്കമാവും കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനമെന്ന് സംസ്ഥാന കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന൦ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വലിയ ഉത്സാഹം ജനിപ്പിക്കുമെന്നും ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തുടക്കമാവും സന്ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു. 

നിയമസഭാ തിരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ രാജസ്ഥാന്‍ യാത്രാ സംസ്ഥാന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ്, അദ്ദേഹം പറഞ്ഞു. കൂടാതെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷനായതിനുശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍ എത്തുന്നത്‌.  ഇത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഉണര്‍വ്വു പകരുമെന്നും അദ്ദേഹം പറഞ്ഞു. 

രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗൗരവ് യാത്രയ്ക്ക് മറുപടി നല്‍കാനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമമാണോ രാഹുല്‍ ഗാന്ധിയുടെ രാജസ്ഥാന്‍ സന്ദര്‍ശനമെന്ന 'സീ മാധ്യമ' പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ഞങ്ങള്‍ നാലര വര്‍ഷമായി രാജസ്ഥാനില്‍ ജനങ്ങളുടെയിടയില്‍ പ്രവര്‍ത്തിക്കുകയാണെന്നും ഇതാണ് മുഖ്യമന്ത്രിയുടെ ഗൗരവ് യാത്രയ്ക്ക് പ്രചോദനമായതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. 

അതുകൂടാതെ ഇരു നേതാക്കളുടെയും യാത്രകള്‍ തമ്മില്‍ താരതമ്യം ചെയ്യുവാന്‍ കഴിയില്ല. രാഹുല്‍ ഗാന്ധിയുടെ യാത്ര മാറ്റത്തിനു വേണ്ടിയാണ്. ഇനി വരും മാസങ്ങളില്‍ രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍ തന്‍റെ സന്ദര്‍ശനം തുടരും. വസുന്ധര രാജെ രാജസ്ഥാനില്‍ നല്ല ഭരണം കാഴ്ച്ചവയ്ക്കുന്നതില്‍ പരാജയപ്പെട്ടു. അവരുടെ ഭരണം പ്രത്യേക വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് എന്നും ബുദ്ധിമുട്ടിലാക്കുകയാണ് ചെയ്തത്. അവര്‍ 'ഗൗരവ് യാത്ര' അല്ല മറിച്ച് ജനങ്ങള്‍ക്ക്‌ മറുപടി നല്‍കാനുള്ള യാത്രയാണ്‌ നടത്തേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. 

രാജസ്ഥാനില്‍ കര്‍ഷകരുടെ അവസ്ഥ വളരെ ദയനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്‌ പാര്‍ട്ടി കര്‍ഷരുടെ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, കോടികള്‍ കവര്‍ന്ന് വന്‍ വ്യവസായികള്‍ രാജ്യം കടന്നു, എന്നാല്‍ പാവപ്പെട്ട കര്‍ഷകര്‍ക്ക് തങ്ങളുടെ തുശ്ചമായ കട ബാധ്യത തീര്‍ക്കുവാന്‍ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയുമില്ല എന്നും അഭിപ്രായപ്പെട്ടു. കര്‍ഷകരുടെ ശവ യാത്ര നടക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഗൗരവ് യാത്ര അവസരോചിതമല്ല എന്നും അദേഹം പറഞ്ഞു. 

രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍ നിര്‍ത്തിയല്ല കോണ്‍ഗ്രസ്‌ പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. തന്‍റെ ലക്ഷ്യം രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിക്കുക എന്നതാണെന്നും അത് സാധിക്കുംവരെ തനിക്ക് വിശ്രമമില്ല എന്നും അദ്ദേഹം പറഞ്ഞു.

Will not take rest, till Congress be in power, says Sachin Pilot

Tags : Sachin Pilot, Rahul Gandhi, Rajasthan, Rajasthan Congress, Congress, സച്ചിന്‍ പൈലറ്റ്, രാഹുല്‍ ഗാന്ധി, രാജസ്ഥാന്‍ കോണ്‍ഗ്രസ്‌, കോണ്‍ഗ്രസ്‌, 

Read More