Home> India
Advertisement

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്‍റ് പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്‍റ് പ്രമേയത്തെ പിന്തുണയ്ക്കില്ലന്ന തീരുമാനവുമായി കോണ്‍ഗ്രസ്. സിപിഎം ആയിരുന്നു ഇംപീച്ച്‌മെന്‍റ് പ്രമേയവുമായി മുന്നോട്ടു വന്നത്. ഇത്തിനു മുന്നോടിയായി സിപിഎം ചര്‍ച്ചയും നടത്തിയിരുന്നു.

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്‍റ് പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്‍റ് പ്രമേയത്തെ പിന്തുണയ്ക്കില്ലന്ന തീരുമാനവുമായി കോണ്‍ഗ്രസ്. സിപിഎം ആയിരുന്നു ഇംപീച്ച്‌മെന്‍റ് പ്രമേയവുമായി മുന്നോട്ടു വന്നത്. ഇത്തിനു മുന്നോടിയായി  സിപിഎം ചര്‍ച്ചയും നടത്തിയിരുന്നു. 

എന്നാല്‍ സിപിഎം നീക്കത്തെ പിന്തുണയ്ക്കണ്ട എന്നുതന്നെയാണ് കോണ്‍ഗ്രസ് തീരുമാനം. ഇത് സംബന്ധിച്ച ഒരു ചര്‍ച്ചയും വേണ്ട എന്ന് തന്നെ പാര്‍ട്ടി തീരുമാനിച്ചിരിയ്ക്കുകയാണ്. 

സുപ്രീംകോടതിയിലെ നടപടിക്രമങ്ങള്‍ അട്ടിമറിക്കുന്നു എന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഉയര്‍ത്തിയ പരാതി. ഇതോടൊപ്പം മെഡിക്കല്‍ കോഴ വിവാദത്തിലും ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യങ്ങളില്‍ പ്രശ്നപരിഹാരം ഉണ്ടാകാത്ത സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്‍റ് പ്രമേയം പാര്‍ലമെന്‍റില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് കഴി‍ഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്‌മെന്‍റിന് ശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം യെച്ചൂരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.

 

 

Read More