Home> India
Advertisement

തെലങ്കാനയില്‍ ബിജെപി എല്ലാ സീറ്റിലും മത്സരിക്കു൦: അമിത് ഷാ

ഈ വര്‍ഷം നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

തെലങ്കാനയില്‍ ബിജെപി എല്ലാ സീറ്റിലും മത്സരിക്കു൦: അമിത് ഷാ

ഹൈദരാബാദ്: ഈ വര്‍ഷം നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. 

2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പും ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമാസഭ തിരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടുകൊണ്ടാണ് അമിത് ഷായുടെ സന്ദര്‍ശനം. സംസ്ഥാനത്ത് ബിജെപി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

 

തന്‍റെ വാര്‍ത്ത‍ സമ്മേളനത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ബിജെപിയുടെ മുദ്രാവാക്യത്തെ ആദ്യം പിന്തുണച്ച തെലങ്കാന മുഖ്യമന്ത്രി പിന്നീട് വാക്കുമാറിയതായി അദ്ദേഹം ആരോപിച്ചു. നാലു വര്‍ഷത്തെ ഭരണത്തിന് ശേഷം മന്ത്രിസഭ പിരിച്ചുവിട്ട റാവു ജനങ്ങള്‍ക്കുമേല്‍ അധികചിലവ് അടിച്ചേല്‍പ്പിക്കുകയാണ് എന്ന് അമിത് ഷാ കുറ്റപ്പെടുത്തി. 

കെ ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തിലുള്ള ടിആര്‍എസ് മന്ത്രിസഭ പിരിച്ചുവിട്ട അവസരത്തില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്‌, മിസോറം, എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം ഈ വര്‍ഷം തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 

അതേസമയം, സംസ്ഥാനത്ത് ഭരണം കൈക്കലാക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍. 

തെലങ്കാന രാഷ്ട്ര സമിതി ഒരു മതേതര പാര്‍ട്ടിയാണെന്നും ബിജെപി പോലുള്ള വര്‍ഗ്ഗീയ പാര്‍ട്ടിയുമായി ഒരുകാലത്തും സഖ്യമുണ്ടാക്കില്ല എന്നും മന്ത്രിസഭ പിരിച്ചുവിട്ടതിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ ചന്ദ്രശേഖര റാവു പ്രസ്താവിച്ചിരുന്നു. സംസ്ഥാനത്ത് സഖ്യമുണ്ടാക്കാന്‍ കാത്തിരുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമായ വാര്‍ത്ത‍യായിരുന്നില്ല ഇത്.

കൂടാതെ, കോണ്‍ഗ്രസ്‌, ടിഡിപി, ഇടതു സഖ്യം ധാരണയായതോടെ രാജ്യം ഭരിക്കുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്ത് അധികാരത്തിലേറുക അത എളുപ്പമായിരിക്കില്ല എന്നതും വസ്തുതയാണ്. 

 

 

 

 

 

Read More