Home> India
Advertisement

ഡല്‍ഹി ഭരണത്തലവന്‍ ലെഫ്റ്റനന്റ് ഗവര്‍ണറോ അതോ സര്‍ക്കാരോ? തീരുമാനം ഇന്ന്

ഡല്‍ഹി ഭരണത്തലവന്‍ ലെഫ്റ്റനന്റ് ഗവര്‍ണറാണോ സര്‍ക്കാരാണോ എന്ന തര്‍ക്ക വിഷയത്തില്‍ ഇന്ന് സുപ്രീംകോടതി അന്തിമ തീരുമാനം അറിയിക്കും. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട അസംബ്ലിയാണോ തലസ്ഥാനം ഭരിക്കേണ്ടത് അതോ രാഷ്ട്രപതിയുടെ നാമനിർദേശ ചെയ്യുന്ന ഗവര്‍ണറോ എന്ന തര്‍ക്കം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിലനില്‍ക്കുകയായിരുന്നു.

 ഡല്‍ഹി ഭരണത്തലവന്‍ ലെഫ്റ്റനന്റ് ഗവര്‍ണറോ അതോ സര്‍ക്കാരോ? തീരുമാനം ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി ഭരണത്തലവന്‍ ലെഫ്റ്റനന്റ് ഗവര്‍ണറാണോ സര്‍ക്കാരാണോ എന്ന തര്‍ക്ക വിഷയത്തില്‍ ഇന്ന് സുപ്രീംകോടതി അന്തിമ തീരുമാനം അറിയിക്കും. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട അസംബ്ലിയാണോ തലസ്ഥാനം ഭരിക്കേണ്ടത് അതോ രാഷ്ട്രപതിയുടെ നാമനിർദേശ ചെയ്യുന്ന ഗവര്‍ണറോ എന്ന തര്‍ക്കം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിലനില്‍ക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ വാദം നടക്കുകയായിരുന്നു. നവംബർ 17 ന് ഡൽഹി ലഫ്റ്റനന്റ് ഗവർണര്‍ക്ക് ഡൽഹി ഭരിക്കാൻ അധികാരമില്ലെന്ന് ഡൽഹി സർക്കാർ അവകാശപ്പെട്ടു. ഡൽഹി ഭരിക്കാനുള്ള അവകാശം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കാണ് എന്നാണ് ഡല്‍ഹി സര്‍ക്കാര്‍ വാദിച്ചു. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് എ.എം. ഖാൻവില്‍കർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ഭരണഘടന ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. അരവിന്ദ് കേജ്രിവാളിന്‍റെ  നേതൃത്വത്തിലുള്ള ഡൽഹി സർക്കാറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ രാജീവ് ധവനാണ് ഹാജരായത്. 

സുപ്രീംകോടതിയുടെ അഭിപ്രായത്തില്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് മറ്റു സംസ്ഥാന ഗവര്‍ണര്‍മാരെ അപേക്ഷിച്ച് കൂടുതല്‍ അധികാരം ഉണ്ട്. 

ഭൂമി, പോലീസ്, പൊതു നിര്‍ദ്ദേശങ്ങള്‍ എന്നിവ കേന്ദ്രത്തിന്‍റെ പരിധിയില്‍ വരുന്നതിനാല്‍ ഡൽഹി നിയമസഭയ്ക്ക്  ഇക്കാര്യത്തിൽ നിയമങ്ങൾ ഉണ്ടാക്കാൻ കഴിയില്ല എന്ന് ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് എ.എം. ഖാൻവില്‍കർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവര്‍ അഭിപ്രായപ്പെട്ടു. 

ഡല്‍ഹിയുടെ ഭരണകാര്യവുമായി ബന്ധപ്പെട്ട് ലെഫ്റ്റനന്റ് ഗവര്‍ണറും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും മാധ്യമങ്ങളില്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. സുപ്രീംകോടതിയില്‍ ഡല്‍ഹി സര്‍ക്കാരിനുവേണ്ടി ഭരണഘടന ബെഞ്ചിനെ 9 അഭിഭാഷകരാണ് അഭിമുഖീകരിച്ചത്. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ പി. ചിദംബരവും ഇതില്‍പ്പെടുന്നു.  

 

 

Read More