Home> India
Advertisement

പശ്ചിമബംഗാൾ;ഇടത് പാർട്ടികളും കോൺഗ്രസ്സും ഒന്നിച്ച് നിൽക്കും; ഇനി വേണ്ടത് സഖ്യത്തിനൊരു പേര്!

പശ്ചിമ ബംഗാളിലെ നഷ്ട പ്രതാപം വീണ്ടെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ഇടത് പക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസ്സും.

പശ്ചിമബംഗാൾ;ഇടത് പാർട്ടികളും കോൺഗ്രസ്സും ഒന്നിച്ച് നിൽക്കും; ഇനി വേണ്ടത് സഖ്യത്തിനൊരു പേര്!

കൊല്‍ക്കത്ത:പശ്ചിമ ബംഗാളിലെ നഷ്ട പ്രതാപം വീണ്ടെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ഇടത് പക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസ്സും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്,ഇരു കൂട്ടരും ഒന്നിച്ചു തെരഞ്ഞെടുപ്പിനെ 
നേരിടുന്നതിനുള്ള ചര്‍ച്ചകള്‍ ഇതിനോടകം പലതവണ നടത്തുകയും ചെയ്തു.

അതേസമയം ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസ്സും ഒന്നിച്ച് നില്‍ക്കുന്ന രാഷ്ട്രീയ സഖ്യത്തിന് അല്ലെങ്കില്‍ മുന്നണിക്ക്‌ ഒരു പേര് വേണമെന്ന ആവശ്യവും 
ഉയര്‍ന്നിട്ടുണ്ട്.ഇടത് പക്ഷത്തെ ഫോര്‍വേര്‍ഡ് ബ്ലോക്കാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

ഈ നിര്‍ദേശം മറ്റ് ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസ്സും സ്വീകരിച്ചതായാണ് വിവരം,ഇടത് സഖ്യത്തില്‍ സിപിഎം,സിപിഐ,ഫോര്‍വേര്‍ഡ് ബ്ലോക്ക്,

ആര്‍എസ്പി എന്നീ പാര്‍ട്ടികളുണ്ട്,തെരഞ്ഞെടുപ്പ് ധാരണ എന്നതിനുമപ്പുറം മുന്നണിയായി മത്സരിച്ചാല്‍ ഐക്യം താഴെതട്ടില്‍ എത്തിക്കുന്നതിന് 
കഴിയുമെന്നാണ് ഇടത് പക്ഷത്തെയും കോണ്‍ഗ്രെസ്സിലെയും നേതാക്കളുടെ അഭിപ്രായം.

അത് കൊണ്ട് തന്നെ ഇരുപക്ഷത്തെയും നേതാക്കള്‍ പങ്കെടുക്കുന്ന അടുത്ത യോഗത്തില്‍ മുന്നണിയുടെ പേര് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും.

സംസ്ഥാനത്ത് അധികാരത്തില്‍ ഇരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെയും സംസ്ഥാനത്ത് അധികാരം പിടിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന ബിജെപിയേയും 
മറികടക്കുക എന്നതാണ് ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസ്സും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം,

Also Read:ഇന്ത്യ-ചൈന സംഘര്‍ഷം;59 ആപ്പുകളുടെ നിരോധനം;മോദി കുത്തിയത് ചൈനയുടെ ചങ്കില്‍!

ഒന്നിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നതിലൂടെ തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ്സും ഇടത് പാര്‍ട്ടികളും 
കണക്ക് കൂട്ടുന്നത്‌.ഒരിയ്ക്കല്‍ സംസ്ഥനത്തെ പ്രബല രാഷ്ട്രീയ ശക്തിയായിരുന്ന കോണ്‍ഗ്രസ്സും ഇടത് പക്ഷവും ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്.

അത് കൊണ്ട് തന്നെ കോണ്‍ഗ്രസിനും ഇടത് പക്ഷത്തിനും നിയമസഭാ തെരഞ്ഞെടുപ്പ് നിലനില്‍പ്പിനായുള്ള പോരാട്ടം കൂടിയാണ്.

Read More