Home> India
Advertisement

ഫെബ്രുവരി ഇരുപതു മുതല്‍ സേവിങ്സ് അക്കൗണ്ടിൽനിന്ന് ആഴ്ചയിൽ 50,000 രൂപ വരെ പിന്‍വലിക്കാം: റിസർവ് ബാങ്ക്

മാർച്ച്​ 13 മുതൽ ബാങ്ക്​ അക്കൗണ്ടുകളിൽ നിന്ന്​ പണം പിൻവലിക്കുന്നതിന്​ നിയന്ത്രണമുണ്ടാവില്ലെന്ന്​ റിസർവ്​ ബാങ്ക്​.

ഫെബ്രുവരി ഇരുപതു മുതല്‍ സേവിങ്സ് അക്കൗണ്ടിൽനിന്ന് ആഴ്ചയിൽ 50,000 രൂപ വരെ പിന്‍വലിക്കാം: റിസർവ് ബാങ്ക്

മുംബൈ: മാർച്ച്​ 13 മുതൽ ബാങ്ക്​ അക്കൗണ്ടുകളിൽ നിന്ന്​ പണം പിൻവലിക്കുന്നതിന്​ നിയന്ത്രണമുണ്ടാവില്ലെന്ന്​ റിസർവ്​ ബാങ്ക്​. രണ്ടു ഘട്ടങ്ങളിലായാണ് ഇതു നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ ഫെബ്രുവരി 20 മുതൽ ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കി ഉയർത്തി. നിലവിൽ ഇത് 24,000 രൂപ ആയിരുന്നു. രണ്ടാം ഘട്ടമായി മാർച്ച് 13 മുതല്‍ നിയന്ത്രണം പൂർണമായും ഒഴിവാകും.

നോട്ട്​ പിൻവലിക്കൽ മൂലം താൽകാലികമായി സമ്പദ്​വ്യവസ്​ഥയിൽ മാന്ദ്യമുണ്ടായതായും റിസർവ്​ ബാങ്ക്​ പറഞ്ഞു. നേരത്തെ ഫെബ്രുവരി ഒന്നുമുതൽ തന്നെ കറൻറ്​ അക്കൗണ്ടുകളിൽ നിന്ന്​ പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ റിസർവ്​ ബാങ്ക്​ ഇളവ്​ വരുത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പണം പിൻവലിക്കലിന്​ കൂടുതൽ ഇളവുകൾ റിസർവ്​ ബാങ്ക്​ നൽകുന്നത്​.

അതേസമയം, റിസർവ്​ ബാങ്കിന്‍റെ വായ്​പനയവും ഇന്ന്​ പ്രഖ്യാപിച്ചു. പുതിയ വായ്​പ നയത്തിൽ റിപ്പോ നിരക്കിൽ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നിലവിലെ 6.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി. 

ഈ സാമ്പത്തിക വർഷത്തിൽ രണ്ട്​ തവണ റിസർവ്​ ബാങ്ക്​ റിപ്പോ നിരക്കിൽ കുറവ്​ വരുത്തിയിരുന്നു. ഇതിന്​ ശേഷമാണ്​ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ്​ ബാങ്ക്​ പുതിയ വായ്​പനയം പ്രഖ്യാപിച്ചിരിക്കുന്നത്​.

Read More