Home> India
Advertisement

Delhi Dense Fog: കനത്ത മൂടല്‍മഞ്ഞും തണുപ്പും, വര്‍ദ്ധിക്കുന്ന വായു മലിനീകരണം; റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ച് IMD

Delhi Dense Fog: രാജ്യ തലസ്ഥാനത്ത് മൂടല്‍മഞ്ഞിനൊപ്പം കനത്ത വായു മലിനീകരണവും വര്‍ദ്ധിക്കുകയാണ്. ഇന്ന് ഡൽഹിയിലെ ശരാശരി AQI 338 ആണ് രേഖപ്പെടുത്തിയത്. മലിനീകരണ തോത് 400 ൽ താഴെയായത് അല്പം ആശ്വാസം നല്‍കുന്നു.

Delhi Dense Fog: കനത്ത മൂടല്‍മഞ്ഞും തണുപ്പും, വര്‍ദ്ധിക്കുന്ന വായു മലിനീകരണം; റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ച് IMD

Delhi Dense Fog: ഉത്തരേന്ത്യയിൽ കടുത്ത തണുപ്പും ഇടതൂർന്ന മൂടൽമഞ്ഞും തുടരുന്നു.  കനത്ത മൂടൽമഞ്ഞ് ഇന്നും രാജ്യ തലസ്ഥാനത്തെ മൂടിയിരിയ്ക്കുകയാണ്. കനത്ത മൂടല്‍മഞ്ഞ്  മൂലം Visibility വളരെ കുറഞ്ഞത്‌  റോഡ്‌ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 

Also Read:  Horoscope Today, January 19: ഇടവം രാശിക്കാര്‍ പെട്ടെന്ന് ഒരു തീരുമാനവും എടുക്കരുത്; മേടം മുതല്‍ മീനം വരെ, ഇന്നത്തെ രാശിഫലം  
 
ഇന്ന് ചിലയിടങ്ങളിൽ കടുത്ത തണുപ്പ്, മൂടൽമഞ്ഞ് എന്നിവ കണക്കിലെടുത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചി രിയ്ക്കുകയാണ്. ഡൽഹിയിൽ ഇന്നു പുലര്‍ച്ചെ  6 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. എന്നാല്‍, പകല്‍ താപനില 15 ഡിഗ്രി വരെ ഉയരാം എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

Alo Read:  Vadodara Boat Tragedy: ഗുജറാത്ത് ബോട്ടപകടം; മരണം 16 കവിഞ്ഞു; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

അടുത്ത 2 ദിവസത്തേക്ക് ഉത്തരേന്ത്യയിൽ ഉടനീളം കനത്ത മൂടൽമഞ്ഞിനും തണുപ്പിനും സാധ്യതയുണ്ട്. ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, വടക്കൻ മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലെ മിക്ക സ്ഥലങ്ങളിലും താപനില 7 മുതൽ 10 ഡിഗ്രി വരെ തുടരുന്നു. പഞ്ചാബ്, ഹരിയാന ചണ്ഡീഗഡ്, ഡൽഹി, വെസ്റ്റ് യുപി, രാജസ്ഥാൻ എന്നിവിടങ്ങളിലെ താപനില സാധാരണയേക്കാൾ 1 മുതൽ 3 ഡിഗ്രി വരെ കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മൂടൽമഞ്ഞിനൊപ്പം മലിനീകരണവും ബാധിക്കുന്നു

അതേസമയം, രാജ്യ തലസ്ഥാനത്ത് മൂടല്‍മഞ്ഞിനൊപ്പം  കനത്ത വായു മലിനീകരണവും വര്‍ദ്ധിക്കുകയാണ്. ഇന്ന് ഡൽഹിയിലെ ശരാശരി AQI 338 ആണ് രേഖപ്പെടുത്തിയത്. മലിനീകരണ തോത് 400 ൽ താഴെയായത് അല്പം ആശ്വാസം നല്‍കുന്നു.

വ്യാഴാഴ്ച രാത്രി മുതൽ ജനുവരി 23 ന് പുലർച്ചെ വരെ ഉത്തര്‍ പ്രദേശ്‌, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മൂടല മഞ്ഞ് പ്രതീക്ഷിക്കാം. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ അടുത്ത 2 ദിവസത്തേക്ക് കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്.

അടുത്ത 24 മണിക്കൂറിൽ കാലാവസ്ഥ എങ്ങനെയായിരിക്കും?

പശ്ചിമ ബംഗാൾ, വടക്കൻ ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സ്കൈമെറ്റ് കാലാവസ്ഥാ റിപ്പോർട്ട് പറയുന്നു, സിക്കിം, അസം, അരുണാചൽ പ്രദേശ്, തെക്കൻ തമിഴ്‌നാട്, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ബീഹാർ, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ കഠിനമായ തണുപ്പ് ഉണ്ടാകാം എന്ന് IMD മുന്നറിയിപ്പ് നല്‍കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Read More