Home> India
Advertisement

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു

ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ വധശിക്ഷ വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാധവിന് ഭീഷണിയുമായി പാകിസ്താന്‍ ഹാക്കര്‍മാര്‍.

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു

ന്യുഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ വധശിക്ഷ വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാധവിന് ഭീഷണിയുമായി പാകിസ്താന്‍ ഹാക്കര്‍മാര്‍. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ (എഐഎഫ്എഫ്) ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് സിറോ കൂള്‍ എന്ന ഗ്രൂപ്പ് സൈറ്റ് ഹാക്ക് ചെയ്തത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

ഇന്ത്യയ്‌ക്കെതിരെയും കുല്‍ഭുഷണെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെതിരെയും ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ പോസ്റ്റ് നല്‍കിയിട്ടുണ്ട്.  . കുല്‍ ഭൂഷന്‍ ജാദവിന്റെയും തൂക്കു കയറിന്റെയും ചിത്രങ്ങളും ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളും വെബ് സൈറ്റില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

എന്നാല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതില്‍ കൂടുതല്‍ വിവരം അറിവായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സൈറ്റ് ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നും സാങ്കേതിക തകാരാര്‍ ഉണ്ടായതില്‍ ക്ഷമചോദിക്കുന്നുവെന്നും എഐഎഫ്എഫ് ട്വിറ്ററില്‍ കുറിച്ചു.

Read More