Home> India
Advertisement

"കര്‍"നാടകം": അണിയറയില്‍ അ​നു​ന​യ​നീ​ക്ക​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി നേ​താ​ക്ക​ള്‍!!

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിമറി കടക്കാനുള്ള കോണ്‍ഗ്രസിന്‍റെ തീവ്രശ്രമം ഇപ്പോഴും തുടരുകയാണ്.

ബം​ഗ​ളൂ​രു: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിമറി കടക്കാനുള്ള കോണ്‍ഗ്രസിന്‍റെ തീവ്രശ്രമം ഇപ്പോഴും തുടരുകയാണ്. 

വിമത എംഎല്‍എമാരെ തിരിച്ച് പാളയത്തില്‍ എത്തിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്ന ഡി. കെ. ശിവകുമാര്‍ വിമതരുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. 

പാര്‍ട്ടിയ്ക്കുവേണ്ടി 40 വര്‍ഷം ഒന്നിച്ച് പ്രവര്‍ത്തിച്ച നമ്മള്‍ പാര്‍ട്ടിയ്ക്കുവേണ്ടി ജീവിച്ച് പാര്‍ട്ടിയ്ക്കുവേണ്ടി മരിക്കുമെന്ന് ഡി. കെ. ശിവകുമാര്‍ അഭിപ്രായപ്പെട്ടു. എല്ലാ കുടുംബത്തിലും ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകും, എല്ലാം മറന്ന്‍ മുന്നോട്ടു പോകണം. എംടിബി നാഗരാജ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന്‍ നല്‍കിയ ഉറപ്പ് സന്തോഷം നല്‍കുന്നുവെന്നും ഡി. കെ. ശിവകുമാര്‍ പറഞ്ഞു. 

അതേസമയം, അപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് രാജി സമര്‍പ്പിച്ചത്. പക്ഷേ, ഡി. കെ. ശിവകുമാറും മറ്റു നേതാക്കളും രാജി പിന്‍വലിക്കാന്‍ അപേക്ഷിക്കുകയാണ്. കെ സുധാകര്‍ റാവുമായി സംസാരിച്ചശേഷമാവും തീരുമാനം. ശതകങ്ങളോളം പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്‌, എംടിബി നാഗരാജ് എംഎല്‍എ മധ്യമങ്ങളോട് പറഞ്ഞു. 

ചൊവ്വാഴ്ചവരെ യാതൊരു സുപ്രധാന തീരുമാനവും കൈക്കൊള്ളരുതെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം കോണ്‍ഗ്രസിന് വിമതരെ അനുനയിപ്പിക്കാന്‍ കൂടുതല്‍ സമയം നല്കിയിരിക്കുകയാണ്. ആ അവസരം മുതലെടുക്കാനുള്ള തീവ്രശ്രമവും കോണ്‍ഗ്രസ്‌ നടത്തുന്നുണ്ട്. 

അതേസമയം, വെള്ളിയാഴ്ച രണ്ടാമതും കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ്‌ രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച്, കേസിലെ ഭരണഘടനാപരമായ വിഷയങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചിരിയ്ക്കുകയാണ്. 

നിലവിലെ രാഷ്ട്രീയ സ്ഥിതി അനുസരിച്ച് ചൊവ്വാഴ്ച വരെ സര്‍ക്കാരിന് സമയമുണ്ട്. ഏവര്‍ക്കും സമ്മതനായ ഡി. കെ. ശിവകുമാറിനെ വിമതര്‍ തള്ളുമോ കൊള്ളുമോ എന്നാണ് ഈ അവസരത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.

 

Read More