Home> India
Advertisement

Viral Video: പാങ്കോങ് തടാകത്തിലൂടെ വണ്ടിയുമായി സഞ്ചാരികളുടെ പ്രകടനം; സോഷ്യൽ മീഡിയയിൽ രോഷം

ലഡാക്കിൽ 350 ലധികം പക്ഷികൾ ഉണ്ട്, പാങ്കോങ് പോലുള്ള തടാകങ്ങൾ നിരവധി പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണ്

Viral Video: പാങ്കോങ് തടാകത്തിലൂടെ വണ്ടിയുമായി സഞ്ചാരികളുടെ പ്രകടനം; സോഷ്യൽ മീഡിയയിൽ രോഷം

വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് രാജ്യത്ത് വരുമാനത്തിൻറെ തന്നെ പ്രധാന ഘടകങ്ങളിൽ ഒന്ന്. പലപ്പോഴും യാത്രക്ക് പോകുന്ന സ്ഥലങ്ങളിൽ മാന്യത വിട്ട് പെരുമാറുന്ന വിനോദ സഞ്ചാരികളുടെ അവസ്ഥ വാർത്തയാകാറുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.

ലഡാക്കിൽ നിന്നും എത്തിയ വീഡിയോയിൽ പാങ്കോങ്ങ് തടാകത്തിലൂടെ കാർ ഒാടിക്കുന്ന യാത്രക്കാരാണുള്ളത്.  ജിഗ്മത് ലഡാക്കി എന്ന ട്വിറ്റർ ഉപയോക്താവാണ് ട്വിറ്ററിൽ വീഡിയോ പങ്ക് വെച്ചത്.  വീഡിയോയിൽ ഒരാൾ തടാകത്തിലൂടെ എസ്‌യുവി ഓടിക്കുന്നതും രണ്ട് പേർ വണ്ടിയുടെ സൺറൂഫിൽ നിൽക്കുന്നതും കാണാം.

ഇടയിലായി തടാകത്തിലേക്ക്  ഇറക്കി മടക്കാവുന്ന കസേരയും മേശയും കാണുന്നുണ്ട്. ഇതിൽ നിരവധി കുപ്പി മദ്യവും വെള്ളവും ചിപ്‌സിന്റെ പാക്കറ്റുകളും ചിതറിക്കിടപ്പുണ്ട്. ”ഞാൻ വീണ്ടും ലജ്ജാകരമായ മറ്റൊരു വീഡിയോ പങ്കിടുന്നുവെന്നാണ് വീഡിയോ ഷെയർ ചെയ്ത് ജിഗ്മത്ത് ലഡാക്കി എഴുതുന്നത്.

നിരുത്തരവാദപരമായ ഇത്തരം വിനോദസഞ്ചാരികൾ ലഡാക്കിനെ കൊല്ലുകയാണ്.  ലഡാക്കിൽ 350 ലധികം പക്ഷികൾ ഉണ്ട്, പാങ്കോങ് പോലുള്ള തടാകങ്ങൾ നിരവധി പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണ്. ഇത്തരം പ്രവൃത്തികൾ നിരവധി പക്ഷികളുടെ ആവാസവ്യവസ്ഥയെ അപകടത്തിലാക്കുമെന്നും ട്വീറ്റിൽ പറയുന്നു.

വിനോദസഞ്ചാരികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ തങ്ങളുടെ അഭിപ്രായങ്ങൾ പങ്ക് വെച്ചത്. വീഡിയോയിലെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഗുരുഗ്രാമാണ്. 13000-ൽ അധികം പേരാണ് ട്വീറ്റ് ലെക്ക് ചെയ്തിരിക്കുന്നത്

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More