Home> India
Advertisement

Viral Video | രുചിയുണ്ടോ? ആദ്യമായി സമൂസ കഴിക്കുന്നൊരാളുടെ അനുഭവം ഇങ്ങിനെ

ഒരു ഇറ്റാലിയൻ സ്വദേശി ആദ്യമായി സമൂസ കഴിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്

Viral Video | രുചിയുണ്ടോ? ആദ്യമായി സമൂസ കഴിക്കുന്നൊരാളുടെ അനുഭവം ഇങ്ങിനെ

Viral Video: ഏറ്റവും രുചികരവും സാമാന്യം പ്രശസ്തവുമായ ഇന്ത്യൻ ലഘുഭക്ഷണം എന്ന ചോദ്യം ചെന്നു നിൽക്കുന്നത് സമൂസയിലേക്ക് ആയിരിക്കും. എല്ലാത്തരം ഭക്ഷണ ശാലകളിലെയും മെനുവിൽ സമൂസ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. പ്രത്യേകിച്ച് ഉത്തരേന്ത്യൻ

ഒരു ഇറ്റാലിയൻ സ്വദേശി ആദ്യമായി സമൂസ കഴിക്കുന്ന വീഡിയോ ആണ്  സോഷ്യൽ മീഡിയയിൽ വൈറലായത്. സമൂസ കഴിച്ച ശേഷമുള്ള അദ്ദേഹത്തിൻറെ എക്പ്രഷൻ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

Also Read: Viral Video: രണ്ട് സിംഹങ്ങൾ പരസ്പരം സ്നേഹിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?

 
 

 

ഇറ്റാലിയൻ ദമ്പതികളായ അമിതും ആംബ്രയുമാണ് വൈറൽ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വീഡിയോയിൽ, യഥാർത്ഥത്തിൽ ആംബ്രയുടെ പിതാവാണ് വീഡിയോയിലുള്ള ഇറ്റാലിയൻ മനുഷ്യൻ അദ്ദേഹം ഒരു സ്പൂൺ ഉപയോഗിച്ച് സമൂസയിൽ കുറച്ച് പച്ച ചട്ണി ഇടുന്നതും തുടർന്ന് കടിക്കുന്നതും കാണാം. അവസാനം അദ്ദേഹത്തിൻറെ മുഖത്തുള്ള എക്സ്പ്രഷനിൽ നിന്ന് തന്നെ അദ്ദേഹത്തിന് സമൂസ ശരിക്കും ഇഷ്ടപ്പെട്ടതായി മനസ്സിലാക്കാം.
 
Also Readഅറിയാം Omicron ൽ നിന്ന് രക്ഷനേടാനുള്ള 5 ലളിതമായ ആയുർവേദ സമ്പ്രദായങ്ങൾ!

അധികം താമസിക്കാതെ വീഡിയോ വൈറലാകുകയും സോഷ്യൽ മീഡിയ പ്രേക്ഷകർക്ക്  അദ്ദേഹത്തിന്റെ പ്രതികരണം ഇഷ്ടപ്പെടുകയും ചെയ്തു. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. ഇമോജികൾ കൊണ്ട് കമന്റ്‌സ് സെക്ഷൻ നിറഞ്ഞുവെന്നാണ് സത്യം. മറ്റ് ഇന്ത്യൻ സ്നാക്സുകളും വിഭവങ്ങളും പരീക്ഷിക്കാൻ ആളുകൾ അദ്ദേഹത്തോട് ആവശ്യപ്പെടുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More