Home> India
Advertisement

വഖഫ് ബോര്‍ഡ് പുനസംഘടന ഒരു മാസത്തിനുള്ളില്‍: ഡല്‍ഹി സര്‍ക്കാര്‍

കഴിഞ്ഞ വര്‍ഷം പിരിച്ചു വിട്ട വഖഫ് ബോര്‍ഡ് പുനസംഘാടനാടനത്തിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഇതിനായി ഏഴംഗ പാനല്‍ ഈ മാസം തന്നെ രൂപീകരിക്കും.

വഖഫ് ബോര്‍ഡ് പുനസംഘടന ഒരു മാസത്തിനുള്ളില്‍: ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം പിരിച്ചു വിട്ട വഖഫ് ബോര്‍ഡ് പുനസംഘാടനാടനത്തിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഇതിനായി ഏഴംഗ പാനല്‍ ഈ മാസം തന്നെ രൂപീകരിക്കും.

ഡല്‍ഹിയിലെ മൈനോറിറ്റി വെല്‍ഫെയര്‍ കമ്മറ്റി തലവനും ആം ആദ്മി പാര്‍ട്ടി ഡല്‍ഹി എം.എല്‍.എയും മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ അമാനത്തുള്ള ഖാന്‍ ആണ് ഈ പ്രശ്നം ഉയര്‍ത്തിയത്.

ഇതിനായി ആദ്യം വഖഫ് വസ്തുവകകളുടെ മാനേജര്‍മാരുടെ പട്ടിക തയ്യാറാക്കും. 48പേരടങ്ങുന്ന ഈ പട്ടികയില്‍ നിന്നാണ് ബോര്‍ഡിലേയ്ക്കുള്ള നാലുപേരെ തെരഞ്ഞെടുക്കുക. ഇങ്ങനെ തെരഞ്ഞെടുക്കുന്ന നാലു പേരും നോമിനേറ്റു ചെയ്യപ്പെടുന്ന മൂന്നു പേരുമാണ് ബോര്‍ഡില്‍ ഉണ്ടാവുക. ഈ സ്ഥാനത്തേയ്ക്ക് ഒരു സാമൂഹ്യപ്രവര്‍ത്തകന്‍, ഒരു ഇസ്ലാമിക് സ്കോളര്‍, ഔദ്യോഗിക പദവിയില്‍ ഇരിക്കുന്ന ഒരാള്‍ എന്നിങ്ങനെ ഡല്‍ഹി സര്‍ക്കാര്‍ നോമിനേറ്റു ചെയ്യും.

2015 ല്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ നിയമിച്ച ഡല്‍ഹി വഖഫ് ബോര്‍ഡ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് ആയിരുന്നു പിരിച്ചുവിട്ടത്. 

Read More