Home> India
Advertisement

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശശികലയെ പുറത്താക്കി

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശശികലയെ അണ്ണാ ഡിഎംകെ പുറത്താക്കി. അണ്ണാ ഡിഎംകെയുടെ നിര്‍ണായക ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ശശികലയ്ക്ക് എതിരെ പ്രമേയം പാസാക്കി. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സ്മരണാർത്ഥം സെക്രട്ടറി സ്ഥാനം ഒഴിച്ചിടും. ടിടിവി ദിനകരന്‍ നിയമിച്ച് ഭാരവാഹികളെയും നീക്കി.

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശശികലയെ പുറത്താക്കി

ചെന്നൈ: ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശശികലയെ അണ്ണാ ഡിഎംകെ പുറത്താക്കി. അണ്ണാ ഡിഎംകെയുടെ നിര്‍ണായക ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ശശികലയ്ക്ക് എതിരെ പ്രമേയം പാസാക്കി. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സ്മരണാർത്ഥം സെക്രട്ടറി സ്ഥാനം ഒഴിച്ചിടും. ടിടിവി ദിനകരന്‍ നിയമിച്ച് ഭാരവാഹികളെയും നീക്കി.

മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്‍റെ നേതൃത്വത്തിലുള്ള ഏകോപന സമിതി ആയിരിക്കും പാർട്ടിയുടെ ചുമതലകൾ നിർവഹിക്കുക.  ജയലളിത മരണപ്പെടുന്നതിന് മുമ്പ് നിയമിക്കപ്പെട്ടവര്‍ മാത്രം പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ മതിയെന്നാണ് യോഗത്തിന്‍റെ തീരുമാനം.

Read More