Home> India
Advertisement

Viral Video: കട്ടിലിൽ കിടന്നുറങ്ങുന്ന ആളുടെ പുറത്ത് മുട്ടൻ പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരാൾ കട്ടിലിൽ കിടക്കുന്നതും അതിനിടയിൽ ഒരു ഭീമാകാരമായ മഞ്ഞ പാമ്പ് അയാളുടെ ദേഹത്തേക്ക് കയറുന്നതും. അതിന് ശേഷം സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.

Viral Video: കട്ടിലിൽ കിടന്നുറങ്ങുന്ന ആളുടെ പുറത്ത് മുട്ടൻ പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയ എന്നു പറയുന്നത് അത്തരമൊരു പ്ലാറ്റ്‌ഫോം ആണ് ഇവിടെ എന്തൊക്കെ കാണാം കേൾക്കാം എന്നൊന്നും നമുക്ക് പ്രവചിക്കാൻ കഴിയില്ല.   പെരുമ്പാമ്പ്, രാജവെമ്പാല, മറ്റ് അപകടകാരികളായ പാമ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകൾ മുതൽ രസകരമായ വീഡിയോകൾ വരെ ഇവിടെ കൂടുതലായി അപ്‌ലോഡ് ചെയ്യാറുണ്ട്. ഇതിൽ ചില വീഡിയോകൾ കണ്ടാൽ നിങ്ങൾ ശരിക്കും അത്ഭുതപ്പെട്ടുപോകും. അത്തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

Also Read: Viral Video: നദിയിലേക്ക് പെട്ടെന്ന് നീന്തിവന്ന് വിഷപ്പാമ്പ്, പിന്നെ സംഭവിച്ചത്..! 

ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോ ഒരു ഭീമാകാരമായ മഞ്ഞ നിറത്തിലുള്ള പാമ്പുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ്. ഈ വീഡിയോ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്. 

വൈറലാകുന്ന വീഡിയോയിൽ നമുക്ക് കാണാൻ കഴിയും ഒരാൾ കട്ടിലിൽ സുഖമായി ഉറങ്ങുന്നത്. അതിനിടയിൽ പതിനഞ്ചടിയോളം നീളമുള്ള ഒരു മഞ്ഞപ്പാമ്പിനേയും കാണാം. അയാൾ കട്ടിലിൽ കിടന്ന് ഒന്നും അറിയാതെ ഉറങ്ങുകയാണ്.  എന്നാൽ പാമ്പാകട്ടെ മെല്ലെ മെല്ലെ   അയാളുടെ പുറത്തുകൂടി ചലിക്കുകയാണ്. ഇങ്ങനൊരു കാഴ്ച ചിലപ്പോൾ ആരും കണ്ടിട്ടുണ്ടാവില്ല. ഭീമാകാരമായ പാമ്പ് അയാളുടെ കഴുത്തിന് സമീപം എത്തി നിൽക്കുന്നതും നിങ്ങൾക്ക് വിഡിയോയിൽ കാണാം.  

 

Viral Video: Viral Video: വരമാലയ്ക്ക് പകരം വധു വരനെ അണിയിച്ചത് പാമ്പിനെ, തിരിച്ച് വരൻ അണിയിച്ചത് പെരുമ്പാമ്പിനെ..! വീഡിയോ വൈറൽ

പാമ്പ് അയാളെ ഒരു തരത്തിലും ഉപദ്രവിക്കുന്നില്ലെങ്കിലും വീഡിയോയിലെ കാഴ്ച ഭയപ്പെടുത്തുന്നതാണ്.  വൈറലാകുന്ന ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലെ snakebytestv എന്ന പേജിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പാമ്പുകളുമായും മറ്റ് അപകടകരമായ ജീവജാലങ്ങളുമായും ബന്ധപ്പെട്ട വീഡിയോകൾ സാധാരണയായി ഇവിടെ അപ്‌ലോഡ് ചെയ്യാറുമുണ്ട്.  വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 894 k വ്യൂസും 21.5k ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More