Home> India
Advertisement

Viral Video: നദിയിലേക്ക് പെട്ടെന്ന് നീന്തിവന്ന് വിഷപ്പാമ്പ്, പിന്നെ സംഭവിച്ചത്..!

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പാമ്പ് നദിയിൽ യുവാവിനരികിലേക്ക് പാഞ്ഞു വരുന്നത്. ശേഷം സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.

Viral Video: നദിയിലേക്ക് പെട്ടെന്ന് നീന്തിവന്ന് വിഷപ്പാമ്പ്, പിന്നെ സംഭവിച്ചത്..!

Viral Video: പാമ്പിനെ പേടിയില്ലാത്ത വളരെ ചുരുക്കം പേർ മാത്രമേ ഉണ്ടാകൂ അല്ലെ.  കൂടുതൽ പേരും പാമ്പിനെ കണ്ടയുടനെ പരിഭ്രാന്തിയിലാകാറുണ്ട്. മിക്ക പാമ്പുകളും വളരെ വിഷമുള്ളവയാണ് അതാണ് ആളുകൾക്ക് ഈ പാമ്പുകളെ കാണുമ്പോൾ തന്നെ പേടി.  

Also Read: വരമാലയ്ക്ക് പകരം വധു വരനെ അണിയിച്ചത് പാമ്പിനെ, തിരിച്ച് വരൻ അണിയിച്ചത് പെരുമ്പാമ്പിനെ..! വീഡിയോ വൈറൽ

എങ്കിലും നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ നിങ്ങൾ ഇരിക്കുന്നിടത്തേക്ക് ഒരു പാമ്പ് ഇഴഞ്ഞുവരുകയും അത് നിങ്ങളെ പിന്തുടരുകയും ചെയ്താൽ എന്ത് സംഭവിക്കുമെന്ന്.  ശരിക്കും നിങ്ങൾ പേടിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട അല്ലെ.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  അതിൽ നീളമുള്ള ഒരു പാമ്പ് ഒരാളുടെ പിന്നാലെ വരുന്നതും അയാൾ പേടിച്ച് ഓടുന്നതും കാണാം. 

Also Read: എരുമയുടെ കൺമുന്നിൽ വച്ച് കിടാവിനെ വലിച്ചിഴച്ച് സിംഹം, പിന്നെ സംഭവിച്ചത്..!

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കുറച്ചുപേർ ഒരു നദിയിൽ നീന്തി കുളിക്കുന്നത്.  ചിലർ പുറത്ത് ഇരുന്ന് ക്യാമറയിൽ ഈ ദൃശ്യങ്ങൾ പകർത്തുന്നുമുണ്ട്. അതിനിടയിലാണ് നദിയിലൂടെ ഒരു നീളൻ പാമ്പ് അവിടിരിക്കുന്ന ഒരു യുവാവിന്റെ അടുത്തേക്ക് വന്നത്. അയാൾ ആ പാമ്പിനെ തന്റെ വിഡിയോയിൽ പകർത്താൻ ശ്രമിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  നോക്കിനിൽക്കെ ആ പാമ്പ് അയാളുടെ അടുത്തേക്ക് പാഞ്ഞുവരുന്നത് കണ്ട് അയാൾ ഓടി രക്ഷപ്പെടുമെന്നും നിങ്ങൾക്ക് കാണാം. വീഡിയോ കാണാം...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Wildistic ™ (@wildistic)

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പെട്ടെന്ന് പാമ്പിനെ നദിയിൽ കണ്ടപ്പോൾ അവിടെ കൂടിയിരുന്നവർ ശരിക്കും പേടിക്കുന്നത്.  ഈ വീഡിയോ wildistic എന്നു പേരുള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോ പങ്കുവച്ചത് മുതൽ ശരിക്കും വൈറലാകുകയാണ്.  വീഡിയോയ്ക്ക് ഇതുവരെ 6.1 M വ്യൂസും 139 k ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Read More