Home> India
Advertisement

Viral Video: വെള്ളത്തിൽ നിന്ന് അതിവിദ​ഗ്ധമായി പാമ്പിനെ പിടിച്ച് ഒറ്റയേറ്; എറിഞ്ഞതെങ്ങോട്ടാണെന്ന് കണ്ടോ- വൈറൽ വീഡിയോ

Viral Snake Video: ഒരാൾ ആൾക്കൂട്ടത്തിന് ഇടയിലേക്ക് ഇഴയുന്ന പാമ്പിനെ അതിവിദ​ഗ്ദമായി പിടികൂടി വെള്ളത്തിലേക്ക് തിരിച്ച് എറിഞ്ഞു കളഞ്ഞ് അവരെ രക്ഷിച്ചു. എന്നാൽ അവരെ രക്ഷിച്ച് തിരിച്ച് പാമ്പിനെ എറിഞ്ഞത് എങ്ങോട്ടാണെന്നതാണ് ഈ വീഡിയോയെ രസകരമാക്കുന്നത്.

Viral Video: വെള്ളത്തിൽ നിന്ന് അതിവിദ​ഗ്ധമായി പാമ്പിനെ പിടിച്ച് ഒറ്റയേറ്; എറിഞ്ഞതെങ്ങോട്ടാണെന്ന് കണ്ടോ- വൈറൽ വീഡിയോ

വൈറൽ വീഡിയോ: പാമ്പുകൾ മിക്ക ആളുകളെയും ഭയപ്പെടുത്തുന്ന ജീവിയാണ്. ബീച്ചുകളിൽ പൊതുവേ, പാമ്പുകളെ കാണാറില്ല. എന്നാൽ ഈ വീഡിയോയിൽ ബീച്ചിൽ വിശ്രമിക്കുന്ന ആളുകൾക്ക് ഇടയിലേക്ക് വെള്ളത്തിൽ നിന്ന് ഒരു പാമ്പ് ഇഴഞ്ഞുവരുന്നത് കാണാം. എന്നാൽ, ഒരാൾ ആൾക്കൂട്ടത്തിന് ഇടയിലേക്ക് ഇഴയുന്ന പാമ്പിനെ അതിവിദ​ഗ്ദമായി പിടികൂടി വെള്ളത്തിലേക്ക് തിരിച്ച് എറിഞ്ഞു കളഞ്ഞ് അവരെ രക്ഷിച്ചു. എന്നാൽ അവരെ രക്ഷിച്ച് തിരിച്ച് പാമ്പിനെ എറിഞ്ഞത് എങ്ങോട്ടാണെന്നതാണ് ഈ വീഡിയോയെ രസകരമാക്കുന്നത്. എന്നാൽ, കാണുന്നവർക്ക് ഈ വീഡിയോ രസകരമാണെങ്കിലും അനുഭവിച്ചവർക്ക് രസകരമായിരിക്കില്ല.

"ഉദ്ദേശം മാത്രമല്ല, ലക്ഷ്യവും ശരിയായിരിക്കണം" എന്ന അടിക്കുറിപ്പോടെ ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ചത്. 1,77,000 കാഴ്ചക്കാരെയും 5,400 ലൈക്കുകളും നേടി വീഡിയോ വൈറലായി. ഒരു മനുഷ്യൻ തന്റെ സുഹൃത്തുക്കളോടൊപ്പം ആഴം കുറഞ്ഞ വെള്ളത്തിൽ നിൽക്കുന്നതായി കാണാം. ഒരു പാമ്പ് അവരുടെ നേരെ നീന്തുന്നതും ദൃശ്യങ്ങളിൽ കാണാം. ഇയാൾ പാമ്പിനെ വാലിൽ പിടിച്ച് എടുത്ത് തിരിച്ച് ദൂരെ വെള്ളത്തിലേക്ക് എറിഞ്ഞ് ഹീറോ ആകുന്നത് കാണാം.

എന്നാൽ തീരത്ത് നിന്നും പിടികൂടി ഇയാൾ ദൂരേക്ക് വലിച്ചെറിഞ്ഞ പാമ്പ് ചെന്ന് വീണത് ആളുകൾ കിടക്കുകയായിരുന്ന ഫ്ലോട്ടിങ് ബെഡിലേക്കാണ്. ആ മനുഷ്യൻ അവിചാരിതമായി പാമ്പിനെ അവരുടെ മേലേക്കണ് എറിഞ്ഞത്. ഭയന്നുപോയ ആളുകൾ ഫ്ലോട്ടിങ് ബെഡിൽ നിന്ന് വെള്ളത്തിലേക്ക് ചാടുന്നതും വീഡിയോയിൽ കാണാം. ഇദ്ദേഹത്തിന്റെ ഉദ്ദേശം നല്ലതായിരുന്നു, പക്ഷേ ലക്ഷ്യം ഭയാനകമായിപ്പോയി എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ. പലരും വീഡിയോ വളരെ തമാശയുള്ളതാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, ഇത് അപകടം പിടിച്ചതാണെന്നാണ് മറ്റുള്ളവർ അഭിപ്രായപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More