Home> India
Advertisement

Viral Video: വീഡിയോ ചിത്രീകരണത്തിനായി റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചുകയറ്റി; യുവാവിനെതിരെ കേസെടുത്തു

Car on Railway Station Platform: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലെ റീലിനായാണ് ഇയാൾ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ച് കയറ്റിയതെന്നാണ് പോലീസ് പറയുന്നത്.

Viral Video: വീഡിയോ ചിത്രീകരണത്തിനായി റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചുകയറ്റി; യുവാവിനെതിരെ കേസെടുത്തു

വൈറൽ വീഡിയോ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ജനപ്രിയമാവുകയും കണ്ടന്റ് ക്രിയേറ്റർമാർക്ക് കൂടുതൽ അം​ഗീകാരങ്ങൾ ലഭിക്കുകയും ചെയ്യുന്നുണ്ട്. ഇത് കണ്ടന്റ് ക്രിയേറ്റർമാർക്ക് കൂടുതൽ വ്യത്യസ്തമായ വീഡിയോകൾ ചെയ്യാൻ പ്രചോദനമാകാറുണ്ട്. എന്നാൽ, ഇതിന്റെ മറ്റൊരു വശം, റീച്ച് ഉണ്ടാകാനും കൂടുതൽ സബ്സ്ക്രൈബേഴ്സിനെ ലഭിക്കാനും പലരും നിയമവിരുദ്ധമായതും അതീവ സുരക്ഷാവീഴ്ചയുള്ളതുമായ കാര്യങ്ങൾ ചെയ്യുന്നുവെന്നതാണ്.

നിയമ ലംഘനവും സ്വന്തം ജീവൻ അപകടത്തിലാക്കുന്നതും മാത്രമല്ല, ഇവർ മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാക്കുന്ന വിധത്തിലാണ് സമൂഹത്തിൽ പെരുമാറുന്നത്. റെയിൽവേ പ്ലാറ്റ്‌ഫോമിൽ ഒരാൾ കാർ ഓടിച്ച സംഭവമാണ് ഇത്തരത്തിൽ പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലെ റീലിനായാണ് ഇയാൾ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ച് കയറ്റിയതെന്നാണ് പോലീസ് പറയുന്നത്.

ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജഗദീഷ്പുര പ്രദേശത്തെ സുനിൽ കുമാർ എന്നയാളാണ് അപകടം വരുത്തുന്ന രീതിയിൽ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചുകയറ്റിയത്. റെയിൽവേ ആക്ട് 159, 147 എന്നിവ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച, ഹരിയാനയിലെ ഗുരുഗ്രാമിൽ ഓടുന്ന കാറിൽ നിന്ന് ഒരാൾ കറൻസി നോട്ടുകൾ പുറത്തേക്കെറിയുന്ന വീഡിയോ വൈറലായിരുന്നു.

പണം എറിഞ്ഞയാളെ തിരിച്ചറിഞ്ഞതായും ഇയാൾക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചിരുന്നു. രണ്ടാഴ്ച മുൻപ്, ഡൽഹി കാന്തി നഗർ മേൽപ്പാലത്തിന് സമീപമുള്ള ട്രാക്കിൽ മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചിരുന്നു. മൂന്നാം വർഷ ബിടെക് വിദ്യാർത്ഥി വാൻഷ് ശർമ (23), സെയിൽസ്മാനായ മോനു (20) എന്നിവരാണ് ട്രെയിൻ തട്ടി മരിച്ചത്.

കാന്തി നഗർ എക്സ്റ്റൻഷന് സമീപത്ത് താമസിക്കുന്നവരായിരുന്നു മരിച്ച രണ്ടുപേരും. ഇവർ മൊബൈലിൽ ഷോർട്ട് ഫിലിമുകൾ ചിത്രീകരിക്കാറുണ്ടെന്നും വീഡിയോകൾ ചിത്രീകരിക്കാൻ ട്രാക്കിലേക്ക് വന്നതാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരുടെ മൊബൈൽ ഫോണും മറ്റ് ഉപകരണങ്ങളും ട്രാക്കിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More