Home> India
Advertisement

Viral Video: ക്രൂരമായി മർദ്ദിച്ച ഉടമയോട് കഴുതയുടെ പ്രതികാരം; അയാൾ അർഹിച്ചത് തന്നെ ലഭിച്ചുവെന്ന് സോഷ്യൽ മീഡിയ

Viral Video: ആ മനുഷ്യൻ കഴുതയുടെ മേലുള്ള കയറിൽ പിടിച്ച് വലിച്ച് അതിന്റെ മുഖത്ത് ചവിട്ടുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ ദൃശ്യങ്ങളുടെ രണ്ടാം പകുതിയിലാണ് അയാൾക്കുള്ള തിരിച്ചടി കാണാൻ സാധിക്കുന്നത്.

Viral Video: ക്രൂരമായി മർദ്ദിച്ച ഉടമയോട് കഴുതയുടെ പ്രതികാരം; അയാൾ അർഹിച്ചത് തന്നെ ലഭിച്ചുവെന്ന് സോഷ്യൽ മീഡിയ

വൈറൽ വീഡിയോ: ഒരു മനുഷ്യൻ നിസ്സഹായനായ ചെറിയ കഴുതയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. "ജയ്‌സി കർണി വൈസി ഭർണി (നിങ്ങൾ വിതയ്ക്കുന്നത് കൊയ്യും)" എന്ന അടിക്കുറിപ്പോടെ ബോളിവുഡ് നടൻ ശക്തി കപൂർ ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവച്ചു. പാവം മൃഗം ഉടമയെ ഒന്നും ചെയ്യുന്നില്ല. എങ്കിലും ആ മനുഷ്യൻ കഴുതയെ ആവർത്തിച്ച് അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങളുടെ ആദ്യ പകുതിയിൽ ഒരാൾ കഴുതയുടെ മുഖത്ത് അടിക്കുന്നതും കുതറി മാറാൻ ശ്രമിക്കുന്ന കഴുതയെ കയറിൽ പിടിച്ച് വലിച്ച് ശരീരത്തിൽ ചവിട്ടുന്നതും കാണാം. ആ മിണ്ടാപ്രാണിയോട് ചെയ്യുന്ന ക്രൂരത ആരുടെയും ഹൃദയം വേദനിപ്പിക്കുന്ന വിധത്തിലുള്ളതാണ്. ആ മനുഷ്യൻ കഴുതയുടെ മേലുള്ള കയറിൽ പിടിച്ച് വലിച്ച് അതിന്റെ മുഖത്ത് ചവിട്ടുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ ദൃശ്യങ്ങളുടെ രണ്ടാം പകുതിയിലാണ് അയാൾക്കുള്ള തിരിച്ചടി കാണാൻ സാധിക്കുന്നത്.

കയ്യിലെ കയർ വിട്ട് അയാൾ കഴുതയുടെ പുറത്ത് കയറാൻ ശ്രമിക്കുന്ന സമയത്താണ് ദൃശ്യങ്ങൾ കൂടുതൽ നന്നായത്. കാരണം ആ മനുഷ്യൻ കഴുതയോട് ചെയ്ത ക്രൂരതയ്ക്കുള്ള തിരിച്ചടിയാണ് രണ്ടാം ഭാ​ഗത്തിൽ കാണാൻ സാധിക്കുന്നത്. അയാൾ കഴുതപ്പുറത്ത് കയറാൻ ശ്രമിക്കുന്നതിനിടെ കഴുത അയാളുടെ കാൽ വായ് കൊണ്ട് കടിച്ച് പിടിച്ചു. തുടർന്ന് കഴുത അയാളെ നിലത്തിട്ട് വലിക്കുകയും കറക്കുകയും ചെയ്യുന്നുണ്ട്.

വീഡിയോ 1.3 ലക്ഷത്തിലധികം പേരാണ് കണ്ടത്. "വീഡിയോയുടെ രണ്ടാം പകുതി മികച്ചതായിരുന്നു, തൃപ്തികരമായിരുന്നു,"എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തത്. ''ഇത് അയാൾ അർഹിക്കുന്നതായിരുന്നു'' എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. കഴുതയുടെ പ്രതികാരത്തിൽ ഭൂരിഭാ​ഗം ആളുകളും തൃപ്തരായിരുന്നു. എന്നാൽ കഴുത അയാളോട് കുറച്ച് കൂടി ക്രൂരമായി പെരുമാറണമായിരുന്നുവെന്നാണ് മറ്റുള്ളവർ അഭിപ്രായപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More