Home> India
Advertisement

Viral Video: വിശന്നുവലഞ്ഞ ചീങ്കണ്ണി തിന്നാൻ നോക്കിയത് ആമയെ... പിന്നീട് നടന്നത് കണ്ടോ?

Alligator Viral Video: ആമയുടെ പുറന്തോട് എത്രത്തോളം ശക്തമാണെന്ന് അറിയാമോ? ഒരു ചീങ്കണ്ണിക്ക് അതിന്റെ ശക്തമായ പല്ലുകൾ ഉപയോ​ഗിച്ച് തകർക്കാൻ കഴിയാത്തയത്ര ശക്തമാണോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

Viral Video: വിശന്നുവലഞ്ഞ ചീങ്കണ്ണി തിന്നാൻ നോക്കിയത് ആമയെ... പിന്നീട് നടന്നത് കണ്ടോ?

ന്യൂഡൽഹി: ആമകളുടെ പുറന്തോട് വളരെ ശക്തമാണ്. എന്നാൽ ആമയുടെ പുറന്തോട് എത്രത്തോളം ശക്തമാണെന്ന് അറിയാമോ? ഒരു ചീങ്കണ്ണിക്ക് അതിന്റെ ശക്തമായ പല്ലുകൾ ഉപയോ​ഗിച്ച് തകർക്കാൻ കഴിയാത്തയത്ര ശക്തമാണോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. വിശന്നിരിക്കുന്ന ചീങ്കണ്ണി ആമയെ തിന്നാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

നാച്വർ വൈൽഡ് സൈഡ് എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ വൈറലായി. 20,000-ത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. വൈറലായ ദൃശ്യങ്ങളിൽ ഒരു ചീങ്കണ്ണി ആമയെ വിഴുങ്ങാൻ ശ്രമിക്കുന്നതാണ് കാണാൻ സാധിക്കുക. ചീങ്കണ്ണി ആമയെ വിഴുങ്ങാനും അതിന്റെ ശക്തമായ പല്ലുകൾ ഉപയോ​ഗിച്ച് ആമയുടെ പുറന്തോടിനെ തകർക്കാനും ആവർത്തിച്ച് ശ്രമിക്കുന്നു.

എന്നാൽ ഓരോ തവണയും ചീങ്കണ്ണി പരാജയപ്പെടുന്നു. ഒടുവിൽ, ചീങ്കണ്ണിയുടെ വായിൽ നിന്ന് ആമ രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോ 20,000-ത്തിലധികം കാഴ്ചക്കാരെ നേടി. 1,500-ലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. "വളരെ ഭംഗിയുള്ള, പാവം ആമ, മുതലയുടെ വായിൽ നിന്ന് രക്ഷപ്പെട്ടുവെന്നാണ് ഭൂരിഭാ​ഗം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More