Home> India
Advertisement

Viral Video: ആനക്കുഞ്ഞ് ഉണർന്നില്ല, കരളുപിടഞ്ഞ് അമ്മയാന! ഒടുവിൽ ഉണർത്താൻ പ്രയോഗിച്ച സൂത്രം...!

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ആനക്കുട്ടി കിടന്ന് ഉറങ്ങുന്നത്. എന്നാൽ കുറെ നേരമായി കിടന്നുറങ്ങുന്ന ആനക്കുട്ടിയെ കണ്ട് അമ്മയാനയ്ക്ക് ടെൻഷനായി. ഉണർത്താൻ ശ്രമിച്ചിട്ടും ഉണരാത്തതിനെ തുടർന്ന് ആകെ അങ്കലാപ്പായി. ശേഷം കുഞ്ഞിനെ ഉണർത്താൻ ആ അമ്മ ചെയ്ത സൂത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Viral Video: ആനക്കുഞ്ഞ് ഉണർന്നില്ല, കരളുപിടഞ്ഞ് അമ്മയാന! ഒടുവിൽ ഉണർത്താൻ പ്രയോഗിച്ച സൂത്രം...!

Viral Video: അമ്മ സ്വന്തം മക്കളെ നോക്കുന്നത് പോലെ ആരും നോക്കില്ല.  അതിൽ ആർക്കും സംശയവും ഉണ്ടാവില്ല അല്ലെ?  കുട്ടികളെന്നു പറഞ്ഞാൽ ശരിക്കും അമ്മമാർക്കും ഒരു വീക്‌നെസ് ആണുകേട്ടോ. അതിപ്പോ മനുഷ്യനായാലും മൃഗങ്ങളായാലും ഇനി പക്ഷികളായാലും ശരി. 'കാക്കയ്ക്കും തൻ കുഞ്ഞ് പോൻ കുഞ്ഞാണല്ലോ'.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ഈ വീഡിയോ കണ്ടാൽ നിങ്ങൾ പൂർണ്ണമായും വികാരഭരിതരാകും സംശയമില്ല. വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ആന തന്റെ കുട്ടിയുഡി അടുത്ത നിൽക്കുന്നത്.  അതിൽ ആനക്കുട്ടി കിടന്ന് ഉറങ്ങുകയാണ്. എന്നാൽ ആനയെ നിങ്ങൾക്ക്  അസ്വസ്ഥയായി കാണാൻ കഴിയും. 

Also Read: Viral Video: മണ്ഡപത്തിൽ വരനെ കണ്ടതും കണ്ണുനിറഞ്ഞ് വധു, ശേഷം സംഭവിച്ചത്..! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കിടന്നുറങ്ങുന്ന ആനക്കുട്ടിയെ വിളിക്കാൻ ശ്രമിക്കുന്ന അമ്മയാനയെ.  എന്നാൽ ആനക്കുട്ടിയുണ്ടോ ഉണരാൻ.  ഒരനക്കവും ഇല്ലാതെ കിടക്കുന്ന ആനക്കുട്ടിയെ കണ്ട് പരിഭ്രമിച്ച അമ്മയാന അതിനെ ഉണർത്താനായി  ജീവനക്കാരുടെ സഹായം തേടുന്നതാണ് വീഡിയോ. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ  വളരെയധികം വൈറലാകുകയാണ്. വീഡിയോ കണ്ടതിന് ശേഷം നിരവധി ഉപയോക്താക്കൾ തങ്ങളുടെ കമന്റുകളും പോസ്റ്റ് ചെയ്യുന്നുണ്ട്. വീഡിയോ കാണാം...

 

Also Read: ഗുരുപൂർണിമ ദിനത്തിൽ 4 രാജയോഗം: ഈ 3 രാശിക്കാർക്ക് സുവർണ്ണകാലം

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ @buitengebieden എന്ന അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.   വീഡിയോയ്ക്ക് ഇതുവരെ 12.8  മില്യൺ വ്യൂസും 435.8k ലൈക്‌സുമാണ് ലഭിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Read More