Home> India
Advertisement

Viral Video: മുതലയുമായി മൈൻഡ് ഗെയിം കളിച്ച് കോഴി, വീഡിയോ കണ്ടാൽ ഞെട്ടും..!

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കോഴിയെ പിടിക്കാൻ വന്ന മുതലക്ക് സംഭവിച്ചതെന്താണെന്ന്. വീഡിയോ കണ്ടു നോക്കൂ.

Viral Video: മുതലയുമായി മൈൻഡ് ഗെയിം കളിച്ച് കോഴി, വീഡിയോ കണ്ടാൽ ഞെട്ടും..!

Viral Video:  വിസ്മയിപ്പിക്കുന്ന കാര്യങ്ങളാൽ നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. പലപ്പോഴും നമുക്ക് നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ് ഇവിടെ അപ്‌ലോഡ് ചെയ്യുന്നതും വൈറലാകുന്നതും. ഇവിടെ വൈറലാകുന്ന വീഡിയോ കണ്ടാൽ ചിലപ്പോൾ നാം അതിശയിച്ചുപോകും മറ്റു ചിലപ്പോൾ ഞെട്ടിപോകുകയും എന്നാൽ ചില സമയത്ത് ചിരി അടക്കാൻ കഴിയാത്ത അവസ്ഥയും അതുപോലെ തന്നെ കണ്ണു നനയിക്കുന്ന തരത്തിലുള്ള വീഡിയോകളുമാണ് ഇവിടെ കാണാൻ കഴിയുന്നത്.  ശരിക്കും പറഞ്ഞാൽ മൃഗങ്ങളുടെ വീഡിയോ കാണാൻ ധാരാളം ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.  അതുകൊണ്ടുതന്നെ ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്തയുടനെ തന്നെ വൈറലാകാറുമുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും നദിയുടെ തീരത്ത് ഒരു കോഴി നിൽക്കുന്നതും അത് കണ്ട മുതല അതിനെ പിടിക്കാൻ വേണ്ടി ഓടി വരുന്നതും.  പിന്നെ സംഭവിക്കുന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്.

Also Read: പാർക്കിൽ വച്ച് ഭർത്താവിനോട് വഴക്കിട്ട ഭാര്യ ചെയ്തത്..! വീഡിയോ വൈറൽ

 

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഹ്‌സീയും ഒരു കോഴി പുഴയുടെ തീരത്ത് കൊത്തിചികഞ്ഞൊക്കെ നിൽക്കുന്നത്. പെട്ടെന്നാണ് വെള്ളത്തിൽ ഉണ്ടായിരുന്ന മുതലയുടെ കണ്ണ് കോഴിയുടെ പുറത്ത് വീഴുന്നത്.  എന്നാൽ ഇതൊന്നും അറിയാതെ കൂളായി നിൽക്കുകയാണ് കോഴി.  പിന്നെ  നിങ്ങൾക്ക്‌ കാണാൻ കഴിയുന്നത് അവസരം നോക്കി കോഴിയെ പിടിക്കാൻ പതിയെ ശബ്ദമൊന്നും ഉണ്ടാക്കാതെ അതിവേഗം നീങ്ങുന്ന മുതലയെയാണ്.  കോഴിയുടെ അടുത്ത് എത്താറായതും മുതല ചാടി വീണെങ്കിലും കോഴി മറുവശത്തേക്ക് ചാടുകയായിരുന്നു.  തലനാരിഴയുടെ വ്യത്യാസത്തിൽ കോഴി രക്ഷപെട്ടുവെന്നുവേണം പറയാൻ. വീഡിയോ കാണാം...

Also Read: Viral Video: ജിറാഫിനെ പിടിക്കാൻ 25 ഓളം സിംഹങ്ങൾ പാഞ്ഞടുത്തു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
 

 

Also Read: വെള്ള നിറത്തിലുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

ശരിക്കും പറഞ്ഞാൽ കൊതിയോടെ പതിയെ ശബ്ദമുണ്ടാക്കാതെ വന്നിട്ടും മുതലക്ക് കോഴിയെ ശാപ്പിടാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.  മുതലയുടെ എല്ലാ കുതന്ത്രങ്ങളും വെള്ളത്തിൽ വരച്ച വര പോലെ ആയി. വൈറലാകുന്ന ഈ വീഡിയോ wild_animal_pix എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 6.7M വ്യൂസും 109 k ലൈക്കുകളും ധാരാളം കമൻറുകളും ലഭിച്ചിട്ടുണ്ട്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More