Home> India
Advertisement

Viral Video : പേടിച്ചെന്ന് കരുതിയോ? കിട്ടി പാമ്പിന് പൂച്ചയുടെ കൈയ്യിൽ നിന്നൊരണ്ണം

Cat Snake Fight Video : പാമ്പ് പൂച്ചയുടെ മുഖാമുഖം എത്തുമ്പോഴാണ് പൂച്ച ഒരടി വെച്ച് കൊടുക്കുന്നത്. അതിലും പാമ്പ് പിൻവാങ്ങുന്നില്ലയെന്ന് വീഡിയോയിൽ കാണാൻ സാധിക്കും

Viral Video : പേടിച്ചെന്ന് കരുതിയോ? കിട്ടി പാമ്പിന് പൂച്ചയുടെ കൈയ്യിൽ നിന്നൊരണ്ണം

ആരും ഒരു നിമിഷം ഭയത്തോടെ നമ്മൾ കാണുന്ന ജീവിയാണ് പാമ്പ്. അതിന്റെ രൂപവുമെല്ലാം നമ്മളെ ഭയപ്പെടുത്തുന്നതാണ്. പക്ഷെ എല്ലാവർക്കും അങ്ങനെ പാമ്പിനെ പേടിയുണ്ടെന്ന് പറയാൻ സാധിക്കില്ല. അതിപ്പോൾ കൊടീയ വീഷമുള്ള രാജവെമ്പാലയാണെങ്കിൽ പോലും ഒറ്റയടിക്ക് തീർക്കുന്നവരുണ്ട്. അതുപോലെ ധൈര്യത്തോടെ പാമ്പിനെ ഒരാൾ നേരിടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്നത്. ആരാണെന്ന് അല്ലേ... ഒരു പൂച്ചയാണ് പത്തിയും വിടർത്തിയെത്തിയ പാമ്പിനെ ധൈര്യപൂർവ്വം നേരിടുന്നത്.

വീഡിയോയുടെ തുടക്കത്തിൽ ഒരു കുറത്ത പൂച്ചയെയും വെള്ളയും ഗോൾഡൻ നിറത്തിലുള്ള പൂച്ചയെയും കാണാൻ സാധിക്കും. വെള്ളയും ഗോൾഡൻ നിറത്തിലുള്ള പൂച്ചയുടെ അരികിലേക്കാണ് പാമ്പ് സമീപിക്കുന്നത്. പൂച്ചയുടെ മുഖത്തിന് നേർക്കുനേർ പാമ്പെത്തും. ഈ സമയം പൂച്ച ഒന്ന് പിന്നോട്ട് വലിയുകയും ചെയ്യുന്നുണ്ട്. പാമ്പ് കരുതി കാണും പൂച്ച പേടിച്ചെന്ന്!

ALSO READ : Viral Video : വളവ് തിരിഞ്ഞ് വന്നപ്പോൾ ദേ മുന്നിൽ ആന; വയോധികൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഈ സമയം പൂച്ചയെ ആക്രമിക്കാനായി പാമ്പ് തുനിയുമ്പോൾ അതാ കിട്ടി ഒരെണ്ണം. പാമ്പിനെ പൂച്ച തല്ലുന്ന വീഡിയോ സ്ലോമോഷനിൽ വീഡിയോയിൽ എടുത്ത് കാണിക്കുന്നുണ്ട്. ആ ഒരെണ്ണം കൊണ്ടൊന്നും പാമ്പ് തൃപ്തന്നായില്ല എന്നതാണ് സാരം. വീണ്ടും പൂച്ചയുടെ മുന്നിലേക്ക് ചെന്നു ദാ കിട്ടി ഒന്നും കൂടി. സംതൃപ്തി പാമ്പ് പാമ്പിന്റെ വഴിക്ക് പോയി. വീഡിയോ കാണാം :

വീയേർഡ് ആൻഡ് ടെറിഫൈയിൽ (Weird and Terrifying) ട്വിറ്റർ പേജാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പൂച്ചയ്ക്ക് പാമ്പിനെക്കാളും വേഗത്തിൽ റിയാക്ഷൻ റേറ്റുണ്ടെന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്ന ട്വീറ്റിൽ അറിയിച്ചിരിക്കുന്നത്. 20-70 മില്ല സക്കൻഡുകൾ കൊണ്ടാണ് പൂച്ച പ്രതികരണം ഉണ്ടാകുക. പാമ്പിനാകാട്ടെ 44-70 മില്ലി സക്കൻഡ് വേഗതയെ ഉള്ളൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More