Home> India
Advertisement

Viral Video: വിവാഹ വേദിയിൽ വധുവരന്മാർ തമ്മിൽ മുട്ടനടി..! വീഡിയോ കണ്ടാൽ ഞെട്ടും

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിവാഹ വേദിയിൽ ചടങ്ങിനിടെ മുട്ടൻ ഫൈറ്റ് നടത്തുന്ന വധുവരൻമാരെ. ഇരുവരും പരസ്പരം അടിച്ചു തകർക്കുകയാണ്.

Viral Video: വിവാഹ വേദിയിൽ വധുവരന്മാർ തമ്മിൽ മുട്ടനടി..! വീഡിയോ കണ്ടാൽ ഞെട്ടും

Viral Video: വിവാഹച്ചടങ്ങിനിടെ വേദിയിൽ വധുവരന്മാർക്കിടയിൽ നടക്കുന്ന നിരവധി സംഭവങ്ങൾ വലിയ വാർത്ത ആയിട്ടുണ്ട്. ഇതിൽ പലതും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്. അത് ചിലപ്പോൾ വരണമാല്യം ചാർത്തുമ്പോൾ നടക്കുന്ന അടിപിടിയായിരിക്കും അല്ലെങ്കിൽ മധുരം നൽകുമ്പോൾ സംഭവിക്കുന്ന ചില പ്രശ്നങ്ങളാകാം അങ്ങനെ നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.  

Also Read: Viral Video: രാജവെമ്പാലയെ വളഞ്ഞ് മംഗൂസുകൾ, പിന്നെ സംഭവിച്ചത്..! 

ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധു ആദ്യം വരന് മധുരം നൽകുന്നത് എന്നാൽ വരൻ അങ്ങോട്ട് ഒന്ന് നോക്കുന്ന പോലുമില്ല. പകരം ക്യാമറയിൽ നോക്കി നിൽക്കുകയാണ്. വീണ്ടും വീണ്ടും വധു വരന് മധുരം നൽകാൻ ശ്രമിക്കുന്നുവെങ്കിലും വരൻ തീരെ മൈൻഡ് ചെയ്യുന്നില്ല. ദേഷ്യം വന്ന വധു ആ മധുരം വരന്റെ മുഖത്തേക്ക് തേച്ചുപറ്റിച്ചു കൊടുത്തു. പിന്നെ നടന്നത് കാണേണ്ടത് തന്നെയാണ്.

Also Read: Viral Video: വരണമാല്യം ചാർത്തുന്നതിനിടെ വധൂവരന്മാർ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ

വിഡിയോയിൽ കാണാൻ കഴിയും വധൂവരന്മാർ വേദിയിൽ നിൽക്കുന്നതും മധുരം നൽകുന്ന ചടങ്ങ് നടക്കുന്നതും. വധു മധുരം നൽകിയെങ്കിലും അത് കഴിക്കാൻ പോയിട്ട് വധുവിനെ ഒന്നു നോക്കാൻ പോലും വരൻ കൂട്ടാക്കുന്നില്ല. ദേഷ്യം വന്ന വധു വരന്റെ മുഖത്തേക്ക് ആ മധുരം തേച്ചുപറ്റിച്ചു കൊടുക്കുകയാണ്.  അതിൽ ദേഷ്യം വന്ന വരൻ വധുവിനെ ആഞ്ഞടിച്ചു. വധുവുണ്ടോ വിട്ടുകൊടുക്കാൻ കൊടുത്തു വരന് ഒരെണ്ണം പിന്നെ അങ്ങോട്ട് കഴിവു തെളിയിക്കുന്ന ചടങ്ങാണോ നടന്നത് എന്നു തോന്നിക്കും വിധം പൊരിഞ്ഞ അടിയായിരുന്നു ഇരുവരും. ഈ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.  വീഡിയോ കണ്ടാൽ ശരിക്കും ഞെട്ടിപ്പോകും എന്ന കാര്യത്തിൽ സംശയമില്ല. വീഡിയോ കാണാം...

 

സത്യം പറഞ്ഞാൽ വധുവരന്മാരുടെ ഈ തല്ല് കണ്ട് അവരുടെ ബന്ധുക്കൾപ്പോലും ഞെട്ടിപ്പോയി. ഈ വീഡിയോ only._.sarcasm_ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 47.6k വ്യൂസും രണ്ടായിരിത്തിലധികം ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More